നീലേശ്വരം വെടിക്കെട്ട് അപകട കേസിൽ പ്രതികൾക്ക് കീഴ് കോടി നൽകിയ ജാമ്യം റദ്ദാക്കിയപ്രതികളെ കാസർകോട് ജില്ലാ സെഷൻസ് കോടതി ജയിലിലടച്ചു
നീലേശ്വരം തെരുവത്ത് അഞ്ഞൂറ്റമ്പലം വീരർ കാവ് ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തോട നുബന്ധിച്ച് നടന്ന വെടിക്കെട്ട് അപകട കേസിലെ പ്രതികളായ ക്ഷേത്രം പ്രസിഡന്റ് നീലേശ്വരത്തെ ചന്ദ്രശേഖരൻ, സെക്രട്ടറി മന്ദംപുറത്തെ കെ.ടി ഭരതൻ, എന്നിവരെയാണ് കോടതി ജാമ്യം റദ്ദാക്കി ജയിലിലടച്ചത്.വെടിമരുന്നിന് തീ കൊളുത്തിയ കൊട്രച്ചാലിലെ പള്ളിക്കര രാജേഷ് , എന്നിവർക്ക് ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നൽകിയ ജാമ്യമാണ് ജില്ലാ സെഷൻസ് കോടതി റദ്ദാക്കിയത്. കേസിൽ മറ്റു പ്രതികളായ കൊട്രച്ചാലിലെ രാജേഷും വിജയനും ജയിലിലാണ്. ഭരതനും ചന്ദ്രശേഖരനും കീഴ്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് ജയിൽ മോചിതരായിരുന്നു. ഇന്ന് ഹാജരാകാര കോടതി സമൻസ് അച്ചതിനെ തുടർന്നാണ് ഇരുവരും ഇന്ന് കോടതിയിൽ ഹാജരാവുകയും റിമാൻഡിലാവുകയും ചെയ്തത്.