The Times of North

Breaking News!

ഫണ്ട്‌ ഉൽഘടനവും ബ്രോഷർ പ്രകാശനവും   ★  റോട്ടറി ക്ലബ്ബ് പയ്യന്നൂർ എലൈറ്റ് ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും 12 ന് ശനിയാഴ്‌ച   ★  വായനാ വെളിച്ചത്തിന് ഉജ്വല തുടക്കം   ★  ദുരന്ത നിവാരണ അതോറിറ്റിയുടെ മോക്ക്ഡ്രിൽ 11 ന് മടക്കരയിൽ   ★  പുസ്തകങ്ങളുമായി വീടുകളിലേക്ക്   ★  ബാസ്ക്കറ്റ്ബോൾ സെലക്ഷൻ ട്രയൽസ്   ★  മദ്റസ പ്രവേശനോത്സവം അജാനൂർ കടപ്പുറം മഅ്‌ദനുൽ ഉലൂം മദ്റസ തല ഉദ്ഘാടനം നിർവഹിച്ചു   ★  പ്രശാന്ത് ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഉടമ പടിഞ്ഞാറ്റംകൊഴുവൽ വാരിയത്ത് പി കെ വിമല പിഷാരസ്യാർ അന്തരിച്ചു.   ★  അതിയാമ്പൂർ ബാലബോധിനി വായനശാലയിൽ വായന വെളിച്ചം രണ്ടാം ഘട്ടം   ★  പദ്ധതി നിർവഹണത്തിലും കൈയ്യടി നേടി അജാനൂർ ഗ്രാമ പഞ്ചായത്ത്

അജാനൂർ പഞ്ചായത്തിൽ എച്ച് എ എൽ ഡയാലിസ് യൂണിറ്റ് ഉദ്ഘാടനം നാളെ

അജാനൂർ ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ ആരോഗ്യ നിലവാരം മെച്ചപ്പെടുത്താൻ അജാനൂർ ഗ്രാമപഞ്ചായത്ത് സമഗ്ര ആരോഗ്യ പദ്ധതി “ആരോഗ്യ ഗ്രാമം “ പദ്ധതി നടപ്പിലാക്കുകയാണ്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുക, ജീവിതശൈലി പരിപോഷിപ്പിക്കുക , പകർച്ചവ്യാധികൾ തടയുക , പോഷകാഹാരം കുറവ് പരിഹരിക്കുക, ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ വെച്ചുകൊണ്ടാണ് ആരോഗ്യ ഗ്രാമം പദ്ധതി ആവിഷ്കരിച്ചത് .
ജീവിതശൈലി രോഗങ്ങൾ വർദ്ധിക്കുന്നതിന്റെ ഭാഗമായി വൃക്ക സംബന്ധമായ അസുഖം ബാധിക്കുന്ന ആളുകളുടെ എണ്ണം വർദ്ധിക്കുകയാണ് . ഡയാലിസിസ് രോഗികൾക്ക് ആശ്വാസം പകരാൻ പഞ്ചായത്തിന്റെ കീഴിൽ ഡയാലിസ് യൂണിറ്റ് ആരംഭിക്കാൻ വഴിതേടിയാണ് ജില്ലാ മെഡിക്കൽ ഓഫീസർ മുഖാന്തരം ഹിന്ദുസ്ഥാൻ എയർ നോട്ടിക്കൽ ലിമിറ്റഡ് (HAL)
സി എസ് ആർ ഫണ്ട് അനുവദിക്കാൻ അപേക്ഷ നൽകിയത് . അതിൻറെ ഭാഗമായി HAL. 1.6 കോടി രൂപ അനുവദിച്ചത് 8 ഡയാലിസിസ് മെഷീനുകൾ ഉൾപ്പെടെ ഡയാലിസ് യൂണിറ്റിന് ആവശ്യമായ എല്ലാ സൗകര്യങ്ങളുംHAL അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കി . അജാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ പഞ്ചായത്തിന്റെ അധീനതയിലുള്ള കെട്ടിടത്തിലാണ് യൂണിറ്റ് സ്ഥാപിച്ചിട്ടുള്ളത് . ഗ്രാമപഞ്ചായത്തിന്റെ പരിദ്ധിയിൽ ഉള്ളതും സമീപപ്രദേശങ്ങളിലെയും ഡയാലിസ് രോഗികൾക്ക് പരമാവധി സൗജന്യ നിരക്കിൽ ഡയാലിസ് ചെയ്യാനുള്ള സൗകര്യമാണ് വരുന്നത്. ഡയാലിസ് യൂണിറ്റ് നവംബർ എട്ടിന് എച്ച് എ എൽ ജനറൽ മാനേജർ ദേവല്ല രാമമോഹനറാവു കൈമാറുകയാണ് യോഗത്തിൽ കാഞ്ഞങ്ങാട് എംഎൽഎ ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും ജില്ലാ കലക്ടർ ഇമ്പശേഖരൻ ഐഎഎസ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ, ബ്ലോക്ക് പ്രസിഡൻറ് കെ മണികണ്ഠൻ , അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ശോഭ തുടങ്ങിയവർ പങ്കെടുക്കുന്നു.

Read Previous

അഭിനയിക്കാൻ അനുമതിയില്ല , താടി വടിച്ച് സുരേഷ് ഗോപി

Read Next

മുൻ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡണ്ടുമായിരുന്ന ആർ.ശങ്കർ അനുസ്മരണ സമ്മേളനം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73