കാഞ്ഞങ്ങാട്: സിപിഐ എം 24-ാം പാർടി കോൺഗ്രസിന്റെ ഭാഗമായുള്ള ജില്ലാ സമ്മേളനം 2025 ഫെബ്രുവരി ഒന്നുമുതൽ മൂന്നുവരെ കാഞ്ഞങ്ങാട്ട് നടക്കും. വിപുലമായ സംഘാടകസമിതി രൂപീകരണ യോഗം ഇന്ന് (ബുധൻ) വൈകിട്ട് നാലിന് കാഞ്ഞങ്ങാട് മേലാങ്കോട്ട് ലയൺസ് ഹാളിൽ നടക്കും.
സമ്മേളനത്തിന്റെ ഭാഗമായി വിപുലമായ അനുബന്ധപരിപാടികളാണ് സംഘടിപ്പിക്കുന്നത്. ശുചീകരണം, സാമൂഹ്യ സേവന പരിപാടികൾ, സെമിനാറുകൾ, ബഹുജന പ്രകടനം തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും. സംഘാടകസമിതി രൂപീകരണം വിജയിപ്പിക്കണമെന്ന് ജില്ലാസെക്രട്ടറി എം വി ബാലകൃഷ്ണൻ അഭ്യർഥിച്ചു.