The Times of North

Breaking News!

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

തുളുനാട് മാധ്യമ അവാർഡ് ഉദിനൂർ സുകുമാരന്

 

കാഞ്ഞങ്ങാട്: തുളുനാട് മാസിക നൽകിവരുന്ന പത്തൊമ്പതാമത് അതിയാമ്പൂർ കുഞ്ഞികൃഷ്ണൻ സ്മാരക തുളുനാട് മാദ്ധ്യമ അവാർഡ് കേരള കൗമുദി സീനിയർ റിപ്പോർട്ടറും കാസർകോട് ജില്ലാ ലേഖകനുമായ ഉദിനൂർ സുകുമാരന്. പത്രപ്രവർത്തന രംഗത്തെ സമഗ്ര സംഭാവനയും വാർത്തകളിലെ പുതിയ പരീക്ഷണവും കണക്കിലെടുത്താണ് അവാർഡ് നൽകുന്നത്. വി വി പ്രഭാകരൻ, ടി. കെ നാരായണൻ, എൻ. ഗംഗാധരൻ, ശ്യാംബാബു വെള്ളിക്കോത്ത്, കെ. കെ നായർ, സുരേഷ് നീലേശ്വരം എന്നിവരടങ്ങിയ കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത് . ഡിസംബർ ഒന്നിന് കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.1990 മുതൽ മാദ്ധ്യമ പ്രവർത്തന രംഗത്തുള്ള ഉദിനൂർ സുകുമാരൻ കഴിഞ്ഞ 18 വർഷമായി കേരള കൗമുദി കാസർകോട് റിപ്പോർട്ടർ ആയി
പ്രവർത്തിച്ചു വരികയാണ്. കാഞ്ഞങ്ങാട് ജൂനിയർ ചേംബർ പുരസ്ക്കാരം, കാസർകോട് സംസം പുരസ്ക്കാരം, പത്രാധിപർ കെ. സുകുമാരൻ സ്മാരക പുരസ്ക്കാരം, തുളുനാട് വിദ്യാഭ്യാസ പുരസ്ക്കാരം എന്നീ അവാർഡുകൾ ഇതിന് മുമ്പ് നേടിയിട്ടുണ്ട്. അദ്ധ്യാപികയായ ബിന്ദു സുകുമാരൻ ആണ് ഭാര്യ. അദ്ധ്യാപികയായ അനഘ സുകുമാരൻ, ബയോ മെഡിക്കൽ എൻജിനിയറിംഗ് വിദ്യാർത്ഥി വിഘ്‌നേഷ് സുകുമാരൻ എന്നിവർ മക്കളും ദിനേശ് കുമാർ കുഞ്ഞിമംഗലം മരുമകനുമാണ്

Read Previous

ആന എഴുന്നള്ളിപ്പ് മതപരമായ ചടങ്ങുകൾക്ക് മാത്രം; കർശന നിയന്ത്രണങ്ങൾക്ക് ശുപാർശ ചെയ്ത് അമിക്കസ് ക്യൂറി റിപ്പോർട്ട്

Read Next

നീലേശ്വരം വ്യാപാരി വ്യവസായി ഏകോപന സമിതി വിളംബര ജാഥ നടത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73