The Times of North

Breaking News!

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

കുടുംബശ്രീ അംഗങ്ങൾക്ക് ഏകദിന പരീശീലനം

കാസർകോട്:കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ കുടുംബശ്രീയുമായി സഹകരിച്ച് ബാലസൗഹൃദ രക്ഷാകർതൃത്വം സംബന്ധിച്ച് കുടുംബ ശ്രീ അംഗങ്ങൾക്ക് ഏകദിന പരീശീലനം നൽകുന്നു.
നവംബർ 7ന് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 10 മണിക്ക് ബാലാവകാശ കമ്മീഷൻ അംഗം ബി മോഹൻ കുമാർ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യും.

ബാലസൗഹൃദ കേരളം യാഥാർത്ഥ്യ മാക്കുക, ബാലാവകാശ സാക്ഷരത ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തില്‍ കേരളത്തിലുടനീളം നടത്തിവരുന്ന ബൃഹത് പ്രചാര പദ്ധതിയാണ് ബാലസൗഹൃദ കേരളം. കുടുംബങ്ങളില്‍ കുട്ടികളുടെ സുരക്ഷയും വികാസവും ഉറപ്പുവരുത്തുന്നതിനായി സുരക്ഷിത ബാല്യം സുന്ദര ഭവനം എന്ന പദ്ധതിയുമായി ബാലാവകാശ കമ്മിഷൻ മുന്നോട്ടപോകുകയാണ്.

ബാലസൗഹൃദ രക്ഷാകർതൃത്വം പ്രാവർത്തികമാക്കുവാൻ തദ്ദേശ സ്വയംഭരണം, വനിതാ-ശിശു വികസനം ,കുടുംബശ്രീ മിഷന്‍ എന്നിവയുടെ സംയോജിത പ്രവർത്ത നത്തിലൂടെ സാധ്യമാക്കുവാനാണ് ലക്ഷ്യമിടുന്നത്. കുട്ടികൾക്ക് നേരെയുള്ള ശാരീരിക, മാനസിക, ലൈംഗീക അതിക്രമങ്ങള്‍, ചൂഷണങ്ങൾ മുതലായവ തടയുന്നതിനും ആത്മഹത്യ പ്രവണത ഇല്ലാതാക്കുന്നതിനും, ലഹരിപദാർത്ഥടങ്ങളുടെ ദുരുഉപയോഗം തടയുന്നതിനും, സൈബർസുരക്ഷ ഉറപ്പുവരുത്തുന്നതിനുമുള്ള ബോധവത്കരണവും പരിശീലനം ലക്ഷ്യമിടുന്നു.

ഒരു കോടിയിലധികം വരുന്ന കേരളത്തിലെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതോടൊപ്പം കുടുംബാന്തരീക്ഷങ്ങൾ ബാലസൗഹൃദ ഇടങ്ങളാക്കുന്നതിനാണ് കുടുംബശ്രീയുടെ സഹകരണത്തോടുകൂടി പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ഇത് സാക്ഷാത്കരിക്കു ന്നതിന്റെ മുന്നോടിയായി കാസർകോട് ജില്ലയിലെ 100 കുടുംബശ്രീ അംഗങ്ങൾക്ക് പരിശീലനം നൽകിത ജില്ലാതല റിസോഴ്സ് പേഴ്സൺ പൂൾ രൂപീകരിക്കുകയാണ്. സംസ്ഥാനതലത്തിൽ കഴിഞ്ഞ ജനുവരിയിൽ 150 കുടുംബശ്രീ അംഗങ്ങൾക്ക് കമ്മിഷൻ ദ്വിദിന പരിശീലനം നൽകിയിരുന്നു. ഇപ്പോൾ കാസർകോട് മുതൽ 7 ജില്ലകളിൽ ഒന്നാംഘട്ട പരിശീലനമാണ് നവംബർ 4 മുതൽ 8 വരെ സംഘടിപ്പിക്കുന്നത്.

പരീശീലന വിഷയങ്ങൾ

1)ഉത്തരവാദിത്ത
പൂർണ രക്ഷാകർതൃത്വം

2)കുട്ടികളുടെ അവകാശങ്ങള്‍

3)ജീവിത നൈപുണ്യ വിദ്യാഭ്യാസം

4)കുട്ടികള്‍ നേരിടുന്ന മാനസിക പ്രശ്നങ്ങൾ

Read Previous

പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാം

Read Next

വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്കും പൊള്ളലേറ്റവർക്കും സാമ്പത്തിക സഹായം അനുവദിക്കണം: കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73