കാഞ്ഞങ്ങാട്: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ നൂറാം വർഷത്തിൽ നവീകരിച്ച കാര്യാലയം എന്ന സ്വപ്നം സാക്ഷാത്കരിച്ച് കാഞ്ഞങ്ങാട്ടെ സംഘപ്രവർത്തകർ. നവീകരിച്ച കാര്യാലയമായ കേശവമന്ദിർ
ഉൽസവ പൊലിമയിൽ സമർപ്പണം നടന്നു. പുലർച്ചെ ഗോപി എടമനയുടെ കാർമികത്വത്തിൽ ഗണപതി ഹോമം നടന്നു. രാവിലെ 8.30 മുതൽ 9.20 വരെയുള്ള ശുഭമുഹൂർത്തത്തിൽ നൂറ് കണക്കിന് സംഘകാര്യകർത്താക്കളുടെയും സഹബന്ധുക്കളെയും സാന്നിധ്യത്തിൽ
ഗൃഹഗൃഹപ്രവേശനവും പാല് കാച്ചൽ ചടങ്ങുംനടത്തി. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയാണ് പുതിയ കാര്യാലയം. താഴെ നിലയിൽ ജനക്ഷേമ സമിതി ട്രസ്റ്റ് കാര്യാലയം, സഭാഗ്രഹം, ഭോജനശാല, വസതിഗ്രഹങ്ങൾ താഴത്തെ നിലയിൽ സജ്ജീകരിച്ചിട്ടുള്ളത്.മുകളിൽ 100 പേർക്ക് ഇരിക്കാവുന്ന സഭാഗ്രഹം ,താമസത്തിനായി വിവിധ റുമുകളുമാണ് ഉള്ളത്. പൂർണ്ണമായി സംഘപ്രവർത്തകരുടെസഹകരണത്തിൽ 30 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണം പൂർത്തിയാക്കിയത്. ജില്ലാ സംഘചാലക്ക് ആർക്കിടെക്ക് കെ. ദാമോദരനാണ് നവീകരിച്ച കാര്യാലയം രൂപ കൽപ്പന ചെയ്തത്.
കാര്യാലയങ്ങൾ ഒന്നും ചെയ്യുന്നില്ലെന്നും സംഘപ്രവർത്തകർ ഒത്തുചേരലിന്റെ കേന്ദ്രം മാത്രമാണ് കാര്യാലയങ്ങൾ. ഇവിടെ നിന്ന് നടത്തുന്ന ആശയവിനിമങ്ങൾ എല്ലാ ഭാഗത്തേക്കും പ്രചരിപ്പിക്കുക മാത്രമാണ് പ്രവർത്തകർ ചെയ്യുന്നയെന്ന്
അഖില ഭാരതീയ കാര്യകാരി പ്രത്യേക ക്ഷണിതാവ് കജംപാടി സുബ്രഹ്മണ്യ ഭട്ട്.
രാഷ്ട്രീയ സ്വയംസേവക സംഘം കാഞ്ഞങ്ങാട് ജില്ലാ നവീകരിച്ച കാര്യാലയമായ കേശവമന്ദിർ സമർപ്പണം നടത്തി പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ സംഘചാലക കെ.ദാമേദരൻ ആർക്കിട്ടെക്റ്റ് അധ്യക്ഷനായി. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശതാബ്ദി വർഷത്തിൽ ഒരു ലക്ഷം ശാഖകളാണ് ഭാരതത്തിൽ സംഘം ലക്ഷ്യം വെക്കുന്നയെന്നും അതിനായി വരുംദിനങ്ങളിൽ ഓരോ പ്രവർത്തകനും അവനവന് പറ്റുന്ന കാര്യങ്ങളിൽ പ്രവർത്തനങ്ങളിൽ സജ്ജമാക്കണമെന്നും ഉത്തര കേരളാ പ്രാന്ത സഹ കാര്യവാഹ് പി.പി.സുരേഷ് ബാബു മുഖ്യാപ്രഭാഷണത്തിൽ പറഞ്ഞു.ജില്ലാ കാര്യവാഹ് പി.ബാബു അഞ്ചാംവയൽ സ്വാഗതവും കാര്യാലയ നിർമ്മാണ സമിതി കൺവീനർ ടി.വി.അശോകൻ നന്ദിയും പറഞ്ഞു.
പ്രാന്തിയ കാര്യകർത്താക്കളായ ഒ.രാകേഷ്,ബി ഗോപാലകൃഷ്ണൻ, അനീഷ് , എൻ സി ടി രാജഗോപാലൻ, എം തമ്പാൻ, വിഭാഗ് കാര്യകർത്താക്കളായ ലോകേഷ്, ശ്രീജേഷ് തലശ്ശേരി, കെ സി ഷൈജു, കെ സനൽ,മുൻ പ്രചാരക് അക്ഷയ് ബാബു, ജില്ലാ സഹചാലക്ക് പി ഉണ്ണികൃഷ്ണൻ, ഉദുമ മണ്ഡൽ സംഘ ചാലക് ഗിരിധർ റാവു,
പനത്തടി മണ്ഡൽ സംഘ ചാലക് ജയറാം സരളായ ബാലകൃഷ്ണൻ അട്ടോട് കയ,എ പി വിഷ്ണു, ടിവി ഭാസ്കരൻ,വിവിധ സംഘ ക്ഷേത്ര ഭാരവാഹികളായ എ വേലായുധൻ, കെ വി ബാബു, എസ് പി ഷാജി, ടി നാരായണൻ, ജയരാമൻ മാടിക്കാൽ,എം രഞ്ജിത്ത്, വിഷ്ണുമരകാപ്പ്,മുരളീധരൻ പാലമംഗലം, സംഗീത വിജയൻ തുടങ്ങി നിരവധി പേർ സംബന്ധിച്ചു.