റോഡരികിലൂടെ നടന്നു പോവുകയായിരുന്ന രണ്ട് യുവാക്കളെ അമിതവേഗത്തിൽ വന്ന കാറിടിച്ച് പരിക്കേൽപ്പിച്ചു. കുറ്റിക്കോൽ പാത്തിക്കാൽ വണ്ണാപുരക്കൽ കെ വി രാമന്റെ മകൻ കെ വി ജയകുമാർ 39 , കുറ്റിക്കോൽ ചേനോക്ക് അടുക്കം ഹൗസിൽ കുഞ്ഞിന്റെ മകൻ ടി സി അഭിലാഷ് 39 എന്നിവർക്കാണ് കാറിടിച്ച് ഗുരുതരമായി പരിക്കേറ്റത്. കഴിഞ്ഞദിവസം വൈകിട്ട് ബന്തടുക്ക -പൊയിനാച്ചി ദേശീയപാതയിൽ പള്ളത്തിങ്കാലിൽ വച്ചാണ് അപകടം ഉണ്ടായത്.