ഉദുമ പളളം തെക്കേക്കര ‘ചെണ്ടാസി’ല്‍ മോഹനന് ചെണ്ട (57) ദുബായില്‍ ജോലിക്കിടെ ഹൃദയാഘാതം മൂലം വ്യാഴാഴ്ച മരണപ്പെട്ടതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചു. ദുബായില്‍ ചോക്ലേറ്റ് കമ്പനിയില്‍ സെയില്‍സ്മാനായി ജോലി നോക്കുകയായിരുന്നു. സഹോദരന്റെ മകന്റെ മരണത്തെ തുടര്‍ന്ന് നാട്ടില്‍ വന്ന മോഹനന് രണ്ട് മാസം മുന്‍പാണ് തിരിച്ചു പോയത്. മൃതദേഹം ശനിയാഴ്ച ഉച്ചയ്ക്ക് 4 മണിക്കകം വീട്ടിലെത്തും. തുടര്‍ന്ന് കാപ്പില്‍ സമുദായ ശ്മശാനത്തില്‍ സംസ്കരിക്കും. അറിയപ്പെടുന്ന പൂരക്കളി കലാകാരനാണ്. മാതാവ് മാധവി. പിതാവ് പരേതനായ കണ്ടന്. ഭാര്യ: സുമിത. ഏക മകന് ഓംഹരി (ചട്ടംചാല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എട്ടാം തരം വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍ : ഉദയമംഗലം സുകുമാരന്‍(പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണ സമിതി മുന്‍ പ്രസിഡന്റ്), ശാന്ത, ഗോപാലന് (ദുബായ്), പുരുഷോത്തമന് (ഖത്തര്‍).