നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർകാവ് ഉത്സവത്തിൻ്റെ ഭാഗമായി നടത്തിയ വെടിക്കെട്ടിനോടനുബന്ധിച്ച് 150 ലധികം ആൾക്കാർ പൊള്ളലേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഗുരുതര മായി പൊള്ളലേറ്റ ഒരാളെപ്പോലും ചികിത്സിക്കാൻ കാസർഗോഡ് ജില്ലയിൽ സൌകര്യങ്ങളില്ലായിരുന്നു എന്ന യാഥാർത്ഥ്യം ഈ ഒരു ദുരന്തം നടക്കുമ്പോഴും നമുക്ക് മനസ്സിലാക്കാൻ സാധിക്കും. പൊള്ളലിന് ഒരു ത്രിദിയ തലത്തിലുള്ള ചികിത്സ ഉറപ്പിക്കാൻ പറ്റിയ ഒരു സർക്കാർ അല്ലെങ്കിൽ സ്വകാര്യ മേഖലയിലെങ്കിലും സൌകര്യം നമ്മുടെ ജില്ലയിൽ ഇല്ല എന്നത് മറ്റൊരു ദുരന്തം തന്നെയാണ് . അത്യാസന്ന രോഗികൾക്ക് ചികിത്സകൾ tertiary level Care കൊടുക്കാൻ ഉതകുന്ന സംവിധാനങ്ങൾ നമ്മുടെ ജില്ലയിൽ ഇനിയെങ്കിലും ഉണ്ടാകേണ്ടതിൻ്റെ ആവശ്യകത കാഞ്ഞങ്ങാട് ഐ.എം.എയുടെ ഇന്ന് ചേർന്ന അടിയന്തര യോഗം വിലയിരുത്തി. യോഗത്തിൽ കാഞ്ഞങ്ങാട് ഐ.എംഎ പ്രസിഡന്റ് ഡോ. കെ. ശശിധരറാവു , സെക്രട്ടറി ഡോ. കെ.എസ്. കണ്ണൻ, സംസ്ഥാന കമ്മിറ്റി അംഗം ഡോ.ടി.വി. പത്മനാഭൻ, മുൻ പ്രസിഡൻ്റ് ഡോ. വി. സുരേശൻ്, ട്രഷറർ ഡോ. റിയാസ് എന്നിവർ സംസാരിച്ചു.