കാഞ്ഞങ്ങാട്: കേരള സ് റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അ സോസിയേഷന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സരണി കലാ സാംസ്കാരിക വേദി ഉദ്ഘാടനം നവം.ഒന്നിന് പടന്നക്കാട് ഗുഡ് ഷേ പോര്‍ഡ് ചര്‍ച്ച് ഹാളില്‍ വെച്ച് നടക്കു മെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9.30ന് ഉദ്ഘാടന സ മ്മേളനം രാജ് മോഹന്‍ ഉണ്ണിത്താന് എം.പി ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസല്‍ മുഖ്യ പ്രഭാഷണം നടത്തും. നവോത്ഥാനത്തിന്റെ രാഷ്ട്രീയം എന്ന വിഷയത്തില്‍ എം.എന്‍ കാരശ്ശേരി അവതരിപ്പിക്കും. വി.കെ രവീന്ദ്രന് സംബന്ധിക്കും. കേരളീയ ന വോത്ഥാനത്തിലെ കാണാചരടുകള്‍ എന്ന വിഷയത്തില്‍ ഡോ.അസാദ് അവതരിപ്പിക്കും.ഡോ.അജയകുമാര്‍ കോടോത്ത്, ഡോ.ഹരിപ്രിയ എം പ ങ്കെടുക്കും.മല്‍സര വിജയികള്‍ക്കുള്ള ഉപഹാരം വെള്ളി ക്കോത്ത് വിഷ്ണുഭട്ട് സമ്മാനിക്കും. പത്ര സമ്മേളനത്തില്‍ പി.സി സുരേന്ദ്രന് നായര്‍, ഡോ.എ.എം ശ്രീധരന്, എം.കെ ദിവാകരന്, എന്‍.കെ ബാബുരാജ്,പി.പി ബാലകൃഷ്ണന്,എ ദാമോദരന്‍, എം സുധാകരന്, പി സ് നേഹലത, പി നാരായണന് എന്നിവര്‍ സംബന്ധിച്ചു.