The Times of North

Breaking News!

വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്   ★  വനിതാ കമ്മീഷന്‍ അദാലത്ത് 25ന് കാസര്‍കോട്ട്   ★  ചലച്ചിത്രമേളക്ക് തുടക്കമായി   ★  പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച്` രാഹുല്‍   ★  വയനാട്ടിൽ പ്രിയങ്ക തരംഗം ചേലക്കരയിൽ എൽഡിഎഫ്, പാലക്കാട് യുഡിഎഫ്   ★  തളിപ്പറമ്പിൽ നഴ്‌സിംഗ് വിദ്യാർഥിനി ശുചി മുറിയിൽ മരിച്ചനിലയിൽ   ★  റോഡ് വക്കത്തെ പൂമരങ്ങൾ മോഷണം പോയി   ★  ഒമാനിലേക്ക് വിസ വാഗ്ദാനം ചെയ്ത് ദമ്പതികൾ അരലക്ഷം രൂപ തട്ടിയതായി കേസ്

നീലേശ്വരം വെടിക്കെട്ട് അപകടം: ഒരുപ്രതി കൂടി അറസ്റ്റിൽ

 

നീലേശ്വരം തെരുവത്ത് അഞ്ഞൂറ്റമ്പലം വീരർ കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ ഒരാളെ കൂടി കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത് അറസ്റ്റ് ചെയ്തു. തൈക്കടപ്പുറം കൊട്രച്ചാൽ മുത്തപ്പൻ തറയ്ക്ക് സമീപത്തെ കെ.വി.വിജയനെ (65) ആണ് ഇന്ന് ഉച്ചയ്ക്ക് അറസ്റ്റ് ചെയ്തത്. നേരത്തെ അറസ്റ്റിലായ രാജേഷിനൊപ്പം വെടിക്ക് തീ കൊളുത്തുവാൻ വിജയൻ കൂടി ഉണ്ടായിരുന്നതായി പൊലിസ് പറഞ്ഞു. കേസിൽ ചൊവ്വാഴ്ച്ച അറസ്റ്റ ചെയ്ത ക്ഷേത്രം പ്രസിഡന്റ് നീലേശ്വരത്തെ ചന്ദ്രശേഖരൻ, സെക്രട്ടറി മന്ദംപുറത്തെ കെ.ടി ഭരതൻ, വെടിമരുന്നിന് തീ കൊളുത്തിയ കൊട്രച്ചാലിലെ പള്ളിക്കര രതീഷ്, എന്നിവരും റിമാന്റിലാണ്. ഇവർക്ക് പുറമെ ക്ഷേത്രം ഭാരവാഹികളായ എവി ഭാസ്ക്കരൻ ,തമ്പാൻ, ചന്ദ്രൻ ,ബാബു ,ശശി എന്നിവർക്കൂടി കേസിൽ പ്രതികളാണ്. ചൊവ്വാഴ്ച്ച പുലർച്ചെ പന്ത്രണ്ട് മണിയോടെയാണ് വെടിക്കെട്ട് അപകടം ഉണ്ടായത്.

Read Previous

കുമ്പള ദേശീയപാത വികസനം: അനിശ്ചിതത്വവും അശാസ്ത്രീയതയും ചൂണ്ടിക്കാട്ടി പഞ്ചായത്ത് പ്രസിഡന്റ്

Read Next

കുമ്മത്ത് വേണുഗോപാൽ സ്മാരക പുരസ്കാരം നീലേശ്വരം സന്തോഷ് മാരാർ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73