കുമ്പള: കുമ്പള ദേശീയപാത വികസന പ്രവർത്തനങ്ങളിലെ അനിശ്ചിതത്വവും അശാസ്ത്രീയതയും ചൂണ്ടിക്കാട്ടി കുമ്പള പഞ്ചായത്ത് പ്രസിഡന്റ് യു.പി. താഹിറ യൂസുഫ് ദേശീയപാത കേരള റീജിണൽ ഓഫീസർ ബി.എൽ. മീണയെ സമീപിച്ചു.
ഗോപാലകൃഷ്ണ ക്ഷേത്രം മുതൽ റെയിൽവേ സ്റ്റേഷൻ വരെയുള്ള 300 മീറ്റർ ദൂരത്തെ നിർമാണ പ്രവർത്തനങ്ങൾ ജനങ്ങളുടെ ദുരിതത്തിന് കാരണമാകുന്നതായി ചൂണ്ടിക്കാട്ടിയ പ്രസിഡന്റ്, വ്യക്തമായ ധാരണയില്ലാതെ നടക്കുന്ന നിർമാണത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടു.
ഇതേ സംബന്ധിച്ച് മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നിവർക്കും നിവേദനം നൽകിയിട്ടുണ്ട്. എ.കെ.എം. അഷ്റഫ് എം.എൽ.എയുടെ പേഴ്സൽ അസിസ്റ്റൻറ് അഷ്റഫ് കൊടിയമ്മ പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നു.