The Times of North

Breaking News!

രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ   ★  ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി   ★  വെള്ളിക്കോത്ത് കുന്നുമ്മൽ ഹൗസിലെ കെ.വി.ഓമന അന്തരിച്ചു   ★  ചൂട് കൂടുന്നു; ജാഗ്രത വേണം, കേരളത്തിൽ 12 ജില്ലകളിൽ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

ഭാര്യയെ പോലെ കൂടെ താമസിപ്പിച്ച സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും

കൂടെ താമസിച്ചിരുന്ന സ്ത്രീയെ കൊലപ്പെടുത്തി കവർച്ച നടത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ 2 വർഷം അധികം കഠിന തടവും വിധിച്ചു. കർണ്ണാടക ഉടുപ്പിസ്വദേശിയായ ഹുളുഗമ്മയെ കൊലപ്പെടുത്തിയ കർണാടക ബിജാപ്പൂർ ബബിലേശ്വരത്തെ ലക്ഷ്മണ ദോഡ്ഡമനയുടെ മകൻ സന്തോഷ് ദൊഡ്ഡ മന(40) യേയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്ട് ആൻ്റ് സെക്ഷൻസ് കോടതി ഒന്ന് ജഡ്ജ് എ.മനോജ് ശിക്ഷിച്ചത്. 2013 ജൂലൈ 31 ന് രാവിലെ 8 മണിയോടു കൂടിയാണ് പ്രതി സന്തോഷ് ഹുളുമ്മയെ ഉപ്പള ഹിദായത്ത് നഗറിലെ ക്വാർട്ടേസിൽ വച്ച് ഉടുത്തിരുന്ന സാരിയുടെ അറ്റം ഉപയോഗിച്ച് കഴുത്തു മുറുക്കി കൊലപ്പെടുത്തി ആഭരണങ്ങളും പണവും മൊബൈൽ ഫോണും കവർച്ച ചെയ്തത്. ക്വാർട്ടേർസിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. ഇരുവരും ക്വാർട്ടേഴ്സിൽ ഭാര്യാ ഭർത്താക്കന്മാരെപ്പോലെ കൂലിപ്പണിയെടുത്തു ജീവിച്ചു വരുകയായിരുന്നു. റൂമിൽ നിന്നും ദുർഗന്ധം വരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസിയും ക്വാർട്ടേഴ്സ് ഉടമയും നടത്തിയ പരിശോധനയിലാണു് ഹുളു ഗമ്മയെ റൂമിൽ അർധ നഗ്നാവസ്ഥയിൽ മരിച്ചു കിടക്കുന്നത്‌ കണ്ടത്. അന്വേഷണത്തിൽ 31 ന് രാവിലെ 8 മണിയോടു കൂടിയാണ് പ്രതി സന്തോഷ് ഹുളുമ്മയെ കൊലപ്പെടുത്തി, കവർച്ച നടത്തി ഒളിവിൽ പോയതായി മനസിലായത്. സംഭവ ദിവസം രാവിലെപ്രതിയെയും ഹുളുഗ മ്മയെയും ഒന്നിച്ച് റൂമിൽ കണ്ട സാക്ഷികളുടെ മൊഴി കേസിൽ നിർണ്ണായകമായി. ഹുളുഗമ്മ യുടെ കവർച്ച ചെയ്യപ്പെട്ട സ്വർണ്ണം പ്രതിയിൽ നിന്നും കണ്ടെടുത്തിരുന്നു. മഞ്ചേശ്വരം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത് കുമ്പള സർക്കിൾ ഇൻസ്പെക്ടറായിരുന്ന സിബി തോമസ് ആണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഡിസ്ട്രിക്ട് ഗവ: പ്ലീഡർ ആൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ ഇ ലോഹിതാക്ഷൻ, അഡ്വ: ആതിര ബാലൻ എന്നിവർ ഹാജരായി.
അഡീഷണൽ ഡിസ്ട്രിക്ട് ആൻ്റ് സെക്ഷൻസ് കോടതി ഒന്ന് കോടതിയിലെ ഒക്ടോബർ മാസത്തെ 302 ഐപിസി കേസിലെ നാലാമത്തെ ശിക്ഷയാണ് ഗവ.പ്ലീഡർ ലോഹിതാക്ഷൻ ചാർജ് എടുത്ത ശേഷമുള്ള പ്രതികൾക്ക് ശിക്ഷ വാങ്ങിച്ചു കൊടുത്ത പതിനൊന്നാമത്തെ കൊലക്കേസാണ് ഇത്.

Read Previous

നീലേശ്വരം തോട്ടുംപുറത്തെ പത്രവളപ്പിൽ കല്ല്യാണി അന്തരിച്ചു

Read Next

നീലേശ്വരം വെടിക്കെട്ട് അപകടം സർക്കാർ അടിയന്തര സഹായം പ്രഖ്യാപിക്കണം: ഇ.ഷജീർ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73