നീലേശ്വരം: എൽ ഐ സി ഏജൻ്റുമാർക്ക് കാലാകാലങ്ങളായി ലഭിച്ചു വരുന്ന ഏജൻസി കമ്മീഷൻ വെട്ടിക്കുറച്ച മാനേജ്മെൻ്റ് നടപടി പുനസ്ഥാപിക്കണമെന്ന് ഓൾ ഇന്ത്യ എൽ ഐ സി ഏജൻ്റ്സ് ഫെഡറേഷൻ നീലേശ്വരം ബ്രാഞ്ച്സമ്മേളനം ആവശ്യപ്പെട്ടു.
ജനങ്ങളുമായി ദൈനംദിനം ഇടപെട്ട് പോളിസി നടത്തി വരുന്ന ഏജൻ്റുമാരുടെ കമ്മീഷൻ വെട്ടിക്കുറക്കുന്നത് ഈ മേഖലയിലുള്ളവരെ ഇല്ലായ്മ ചെയ്യാനുള്ള നീക്കമാണെന്ന് സമ്മേളനം ആരോപിച്ചു. നീലേശ്വരം വ്യാപാര ഭവനിൽ നടന്ന സമ്മേളനത്തിൽ ഏജൻ്റ്സ്
ഫെഡറേഷൻ ബ്രാഞ്ച് പ്രസിഡൻ്റ് ആർ.കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡിവിഷണൽ ട്രഷറർ കെ.വി.ഷാജി, ജില്ലാ പ്രസിഡൻ്റ് ടി.കുഞ്ഞികൃഷ്ണൻ, ട്രഷറർ കെ.പത്മനാഭൻ, വെൽഫെയർ ബോർഡ് ചെയർമാൻ എം.രമേശൻ, ബ്രാഞ്ച് സെക്രട്ടറി കെ.വി.ബാലചന്ദ്രൻ, ജോ. സെക്രട്ടറി പി.വി.ബീന, ട്രഷറർ കെ.ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഏജൻ്റുമാരുടെ മക്കളായ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിലെ ഉന്നത വിജയികൾക്ക് ഫെഡറേഷൻ പ്രസിഡൻ്റ് ഒ.രവീന്ദ്രൻ എൻഡോവ്മെൻ്റുകൾ വിതരണം ചെയ്തു. സെഞ്ചൂറിയൻ, മില്ലേനിയം പട്ടങ്ങൾ നേടിയ ഏജൻ്റുമാരെ ഉദ്ഘാടന
ചടങ്ങിൽ ആദരിച്ചു.
ഗ്രാമീണ മേഖലയിൽ ഉൾപ്പെടെ സാധാരണക്കാർക്ക് അപ്രാപ്യമായ രീതിയിൽ പോളിസി സംഖ്യ ഉയർത്തിയ നടപടി പിൻവലിക്കണമെന്ന് സമ്മേളനം മറ്റൊരു പ്രമേയത്തിലൂടെ ആവശ്യമുന്നയിച്ചു.
തുടർന്ന് ഏജൻ്റ്സ് ഫെഡറേഷൻ സോഷ്യൽ വെൽഫെയർ ബോർഡ് വാർഷിക സമ്മേളനം നടന്നു.
ചെയർമാൻ എം.രമേശൻ അധ്യക്ഷത വഹിച്ചു.
ഭാരവാഹികൾ:
വി.ഉഷ(പ്രസിഡൻ്റ്)യു.വിനു(വൈ.പ്രസി.) ആർ.കുഞ്ഞികൃഷ്ണൻ(സെക്രട്ടറി) സി.ശാന്തകുമാരി(ജോ. സെക്ര.) പി.വി.ബീന(ട്രഷറർ).