ഓട്ടോ റിക്ഷയിൽ നിന്നും 3 കിലോ കഞ്ചാവു പിടികൂടിയ കേസിൽ പ്രതിയെ കാസർകോട് അഡീഷണൽ ഡിസ്ടിക്റ്റ് ആന്റ് സെഷൻസ് കോടതി 2 വർഷം കഠിന തടവിനും ,ഇരുപതിനായിരം രൂപ പിഴയടാക്കാനും വിധിച്ചു. പടന്ന ആലക്കോൽ സുഹറ മൻസിൽ, അബ്ദുൾഖാദറിന്റെ മകൻ നൂർ മുഹമ്മദ് എന്ന നൂറു (44) വിനെയാണ് ജഡ്ജ് കെ. പ്രിയ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം അധികതടവും അനുഭവിക്കണം. ഹോസ്ദുർഗ്ഗ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന ഇ.വി സുധാകരനാണ് നോർത്ത് കോട്ടച്ചേരി മലബാർ ഗോൾഡ് ജ്വല്ലറിക്ക് സമീപം വെച്ച് നൂർ മുഹമ്മദിനെ കെ.എൽ 60 സി 992 നമ്പർ ഓട്ടോ റിക്ഷയിൽ നിന്നും 3 കിലോ കഞ്ചാവു പിടികൂടിയത്. തുടർന്ന് അന്വേഷണം നടത്തിയത് ഇൻസ്പെക്ടറായിരുന്ന കെ വി വേണുഗോപാലും , കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് ഹോസ്ദൂർഗ്ഗ് ഇൻസ്പെക്ടറായ ടി പി സുമേഷുമാണ് ,പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ: പ്ലീഡർ ചന്ദ്രമോഹൻ ജി, അഡ്വ:ചിത്രകല എന്നിവർ ഹാജരായി