കൂടുതൽ സ്ത്രീധനമായി സ്വർണ്ണാഭരണ്ണങ്ങൾ ആവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ചു എന്ന പരാതിയിൽ ഭർത്താവിനും ബന്ധുക്കൾക്കും എതിരെ നീലേശ്വരം പോലീസ് കേസെടുത്തു. ചിറപ്പുറം പാലക്കാട്ട് പാലേരെകീഴിൽ സിവി കുഞ്ഞിക്കണ്ണന്റെ മകൾ സുധീഷ്ണ ( 24)യുടെ പരാതിയിലാണ് ഭർത്താവ് പേരോൽ മൂന്നാം കുറ്റിയിലെ പി വി ശ്രീരാഗ് , പിതാവ് ശ്രീധരൻ , അമ്മ ശാന്ത, സഹോദരി രേവതി എന്നിവർക്കെതിരെ പോലീസ് കേസെടുത്തത് . 2020 ഡിസംബർ 11നാണ് ഇവരുടെ വിവാഹം നടന്നത് ഇതിനുശേഷം കൂടുതൽ സ്ത്രീധനം നൽകണമെന്ന് ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നു എന്നാണ് സുധീഷ്ണയുടെ പരാതി.