The Times of North

Breaking News!

അച്ചാംതുരുത്തിയിലെ സി. മാധവി അന്തരിച്ചു    ★  കമ്യൂണിസ്റ്റ് പാർട്ടി സഹകരണ പ്രസ്ഥാനത്തിൻ്റെ സംരക്ഷകരായി ചമയുന്നത് വിരോധാഭാസം: മുല്ലപ്പള്ളി   ★  ക്ഷേത്ര കളിയാട്ടത്തിന്റെ അന്നദാനത്തിന് മതസൗഹാർദ്ദത്തിന്റെ മധുരം   ★  കാഞ്ഞങ്ങാട് കൊവ്വല്‍ സ്റ്റോര്‍ പ്രണവം നിവാസിലെ കൃഷ്ണൻ അന്തരിച്ചു   ★  കേണമംഗലം പെരുങ്കളിയാട്ടം പ്രചരണഗീതം പ്രകാശനം നാളെ   ★  കമ്പ്യൂട്ടർ വിദ്യാർത്ഥി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ   ★  നാടിന് വെളിച്ചമേകാന്‍ ഫോക്കസ് ലൈറ്റുകള്‍ സമര്‍പ്പിച്ച് മേല്‍ബാര പ്രിയദര്‍ശിനി സാംസ്‌കാരിക നിലയം   ★  മന്നംപുറത്തെ ഇ സുധാകരൻ അന്തരിച്ചു   ★  അമ്മായിയമ്മയുടെ സഹോദര ഭാര്യയുടെ മർദ്ദനം നവവധുവിന് പരിക്ക്   ★  മഞ്ഞംപൊതിക്കുന്നിൽ പരസ്യ മദ്യപാനം മൂന്നുപേർ പിടിയിൽ

എഡിഎമ്മിന്റെ മരണം; യാത്രയയപ്പ് യോഗത്തിന്‍റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് പി.പി ദിവ്യയെന്ന് കണ്ടെത്തൽ

എഡിഎം കെ നവീൻ ബാബുവിനെതിരെ ആരോപണം ഉന്നയിക്കുന്നതിന്റെ ദൃശ്യങ്ങൾ റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ചത് പി പി ദിവ്യയെന്ന് കണ്ടെത്തൽ. പ്രാദേശിക കേബിൾ ടിവി ക്യാമറാമാനാണ് ചിത്രീകരിച്ചതെന്ന് ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണറുടെ റിപ്പോർട്ട്. റിപ്പോർട്ട് ഇന്ന് റവന്യൂമന്ത്രി കെ രാജന് കൈമാറും. പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷക്കെതിരെ പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. നവീൻ ബാബുവിനെ പരസ്യമായി അവഹേളിക്കുക എന്ന ലക്ഷ്യത്തോടെ ദിവ്യ യാത്രയയപ്പ് യോഗത്തിലെത്തിയെന്നാണ് റിപ്പോർട്ട്.

കണ്ണൂർ ചെങ്ങളായിയിൽ പെട്രോൾ പമ്പിനുള്ള എൻഒസി അനുവദിക്കുന്നതിൽ നവീൻ ബാബു ബോധപൂർവ്വം ഫയൽ വൈകിപ്പിച്ചെന്ന ആരോപണത്തിൽ ഒരു തെളിവും മൊഴികളും ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർക്ക് ഇതുവരെ ലഭിച്ചിട്ടില്ല. നവീൻ ബാബു കോഴ വാങ്ങി എന്നതിനും തെളിവ് ഇല്ലെന്നാണ് വിവരം. റോഡിൽ വളവ് ഉണ്ടെന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഡിഎം ടൗൺ പ്ലാനിങ് വിഭാഗത്തിന്റ റിപ്പോർട്ട് തേടുക ആയിരുന്നു. ഭാവിയിൽ വീതി കൂട്ടും എന്ന അടിസ്ഥാനത്തിൽ പ്ലാനിങ് വിഭാഗം അനുകൂലിച്ചു. എഡിഎം നിയമ പരിധിക്കുള്ളിൽ നിന്നാണ് ഇടപെട്ടത് എന്നാണ് മൊഴികൾ.

അതേസമയം എഡിഎം കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ പി.പി ദിവ്യക്ക് ഇന്ന് നിർണായകം. ദിവ്യ നൽകിയ മുൻകൂർ ജാമ്യഹർജി തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷക്കെതിരായി പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. നവീൻ ബാബുവിന്റെ കുടുംബവും ഹർജിയിൽ കക്ഷി ചേർന്നിരുന്നു.

നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്ന് ആരോപിച്ച ടി.വി പ്രശാന്തന്റെ മൊഴി ആരോഗ്യ വകുപ്പ് അന്വേഷണ സംഘം പരിയാരം മെഡിക്കൽ കോളജിലെത്തി രേഖപ്പെടുത്തി. കൈക്കൂലി നൽകിയെന്ന മൊഴി ടി.വി പ്രശാന്തൻ വീണ്ടും ആവർത്തിച്ചു. പ്രശാന്തനെ ഉടൻ ജോലിയിൽ നിന്ന് നീക്കം ചെയ്തേക്കുമെന്നാണ് വിവരം.

Read Previous

കാസ്രോട്ടാർ പത്താം വാർഷികാഘോഷം പോസ്റ്റർ പ്രകാശനം ചെയ്തു.

Read Next

ഗവ: വനിത ഐ ടി ഐ : ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73