കേന്ദ്രീയ വിദ്യാലയത്തിൽ ജോലി വാഗ്ദാനം ചെയ്തും മുൻ എസ്എഫ്ഐ നേതാവും അധ്യാപികയുമായ പെരളയിലെ സച്ചിത റൈ രണ്ടര ലക്ഷം രൂപ തട്ടിയെടുത്തു. ബദിയടുക്ക ഉക്കനെടുക്കയിലെ ബാബുവിന്റെ മകൾ ബി ശ്വേതകുമാരിയിൽ നിന്നുമാണ് സജിതറൈ2.5 ലക്ഷം രൂപ തട്ടിയെടുത്തത്. ശ്വേതയുടെ പരാതിയിൽ സചിതക്കെതിരെ ആദൂർ പോലീസ് കേസെടുത്തു. ഇക്കഴിഞ്ഞ സെപ്തംബർ 25 നു 27നും ഇടയിലാണ് പണം തട്ടിയെടുത്തതെന്ന് ശ്വേത പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.സച്ചിത റൈക്കെതിരെ നിരവധി കേസുകളാണുള്ളത്. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ അസിസ്റ്റന്‍റ് മാനേജര്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് 15 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കുമ്പള കിദൂര്‍ സ്വദേശി നിഷ്മിത ഷെട്ടിയാണ് ആദ്യം പരാതി നല്‍കിയത്. ഇതോടെയാണ് വൻ തട്ടിപ്പ് പുറത്തുവരുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സച്ചിത റൈ കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ കഴിഞ്ഞ ദിവസം സമീപിച്ചെങ്കിലും ജാമ്യാപേക്ഷ തള്ളിയിരുന്നു.