‘രാമനും കദീജയും’ സിനിമയുടെ സംവിധായകൻ ദിനേശൻ പൂച്ചക്കാടിനെതിരായ മത വർഗീയ വാദികളുടെ വധഭീഷണിയിൽ പുരോഗമന കലാ – സാഹിത്യ സംഘം ജില്ല കമ്മിറ്റി പ്രതിeഷധം രേഖപ്പെടുത്തി..
റിലീസിനൊരുങ്ങിയ ‘രാമനും കദീജയും’ സിനിമയുടെ പേരുമായി ബന്ധപ്പെട്ടുയർത്തുന്ന ഈ അതിക്രമങ്ങൾ സ്വതന്ത്രവും ജനാധിപത്യപൂർണവുമായ സർഗാത്മക പ്രവർത്തന ങ്ങൾക്ക് വലിയ വെല്ലുവിളിയുയർത്തുന്നതാണ്. മനുഷ്യരിൽ മതേതരവും മാനവികവുമായ മൂല്യങ്ങൾ ഉറപ്പിച്ചെടുക്കേണ്ട വർത്തമാന കാലത്ത് പ്രതിലോമ ചിന്തകളും ആശയങ്ങളുമായി സമൂഹത്തിൽ അസ്വസ്ഥത വിതക്കുന്ന ശക്തികളെ ജാഗ്രതയോടെ പ്രതിരോധിക്കണമെന്നും പു.ക.സ.ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു.