The Times of North

Breaking News!

ബസ്സിനകത്ത് തെറിച്ചുവീണ് വീട്ടമ്മക്ക് പരിക്കേറ്റു    ★  ടി എ റഹീമിനെ അനുസ്മരിച്ചു   ★  അനധികൃത മദ്യ വില്പന രണ്ടു പേർ പിടിയിൽ   ★  ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവത്തിന് ഒരുങ്ങി കുമ്പളപ്പള്ളി   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ   ★  കേന്ദ്രീയ വിദ്യാലയത്തിൽ ജോലി വാഗ്ദാനം ചെയ്തും സച്ചിത റൈ രണ്ടരലക്ഷം തട്ടി   ★  പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ   ★  മധ്യവയസ്ക്കൻ തൂങ്ങിമരിച്ചു   ★  കാർ അമിതവേഗതയിൽ; കല്ലടിക്കോട് വാഹനാപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്   ★  കാസർകോട് റവന്യൂ ജില്ല കായികമേള ചിറ്റാരിക്കൽ കുതിപ്പ് തുടങ്ങി

ജോലി വാഗ്ദാനം ചെയ്ത് 7 ലക്ഷം തട്ടി, സച്ചിത റൈക്കെതിരെ വീണ്ടും കേസ്

ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത മുൻ എസ്എഫ്ഐ നേതാവും അധ്യാപികയുമായ പെരളയിലെ സച്ചിത റൈക്കെതിരെ വീണ്ടും പോലീസ് കേസ്. പെരുമ്പള വയലാർകുഴി കിഴക്കേ വീട്ടിൽ ധനിഷ്മയിൽ നിന്നും ജോലി വാഗ്ദാനം ചെയ്ത് 701500 രൂപ തട്ടിയെടുത്തതിനാണ് മേൽപ്പറമ്പ് പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ജനുവരി 21 മുതൽ ഓഗസ്റ്റ് പത്തു വരെയുള്ള ദിവസങ്ങളിലാണ് പണം തട്ടിയെടുത്തതെന്ന് ധനിഷ്‌മ പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.സച്ചിത റൈക്കെതിരെ നിരവധി കേസുകളാണുള്ളത്. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ അസിസ്റ്റന്‍റ് മാനേജര്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് 15 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കുമ്പള കിദൂര്‍ സ്വദേശി നിഷ്മിത ഷെട്ടിയാണ് ആദ്യം പരാതി നല്‍കിയത്. ഇതോടെയാണ് വൻ തട്ടിപ്പ് പുറത്തുവരുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സച്ചിത റൈ കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍‍സ് കോടതിയെ കഴിഞ്ഞ ദിവസം സമീപിച്ചെങ്കിലും ജാമ്യാപേക്ഷ തള്ളിയിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ പേർ പരാതികളുമായി എത്തുമെന്നാണ് പൊലീസിന്റെ നിഗമനം‌.

ബാഡൂർ സ്വദേശിയായ ബി.എസ്. മലേഷില്‍ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്തതാണ് മറ്റൊരു പരാതി. കര്‍ണാടക എക്സൈസില്‍ ജോലി വാങ്ങിത്തരാം എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. മഞ്ചേശ്വരം, ബദിയടുക്ക പൊലീസ് സ്റ്റേഷനുകളിലാണ് പുതിയ പരാതികള്‍. കടമ്പാര്‍ മൂഡംബയലില്‍ താമസിക്കുന്ന മോക്ഷിത് ഷെട്ടിയും ഒരു ലക്ഷം രൂപ പറ്റിച്ചുവെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകി. കര്‍ണാടക എക്സൈസില്‍ ക്ലര്‍ക്കിന്‍റെ ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞാണ് പണം തട്ടിയതെന്നും പരാതിയില്‍ പറയുന്നു.

ദേലംപാടി സ്വദേശി കുമാരി സുചിത്രയില്‍ നിന്ന് 7,31,500 രൂപ തട്ടിയെടുത്തുവെന്ന കേസിലും പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. കാസര്‍കോട്ടെ കേന്ദ്രീയ വിദ്യാലയത്തില്‍ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞായിരുന്നു ഈ തട്ടിപ്പ്. ജനുവരി എട്ടിനും ജൂണ്‍ 14നും ഇടയിലുള്ള കാലയളവിലായാണ് ഇത്രയും കാശ് നൽകിയതെന്നും പരാതിയിൽ പറയുന്നു.

Read Previous

ചെറുവത്തൂർ ബസ് സ്റ്റാൻഡിൽ തമ്മിലടിച്ച രണ്ടുപേർക്കെതിരെ കേസ്

Read Next

വഖഫ് – മദ്രസ്സ പ്രക്ഷോഭ സമരം വിജയിപ്പിക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73