കുമ്പള: വിവിധ മേഖലകളിൽ മികവു തെളിയിച്ചവരെ ദുബൈ മലബാർ സാംസ്കാരിക വേദിയും കുമ്പള പൗരാവലിയും സംയുക്തമായി ആദരിച്ചു. റിട്ട. ഡിവൈ.എസ്.പിടി.പി. രജ്ഞിത്ത്, മാലിന്യ സംസ്കരണ രംഗത്തെ മികച്ച പ്രവർത്തനത്തിന് യു.കെ. കുഞ്ഞബ്ദുല്ല,ജീവകാരുണ്യ പ്രവർത്തകരായ ഖയ്യും മാന്യ, ഖാദർ കരിപ്പൊടി, കെ.എഫ്. ഇഖ്ബാൽ, കബഡി വടം വലി താരം ദേവിക ദിനേശ്, ഫാത്തിമ ഷൈഖ, ജില്ലാ ടേബിൾ ടെന്നീസ് അസോസിയേഷൻ പ്രസിഡന്റ് ആയി തെരെഞ്ഞെടുത്ത സുനൈസ് അബ്ദുള്ള
തുടങ്ങിയവരെയാണ് ആദരിച്ചത്. എം.കെ.എം അഷറഫ് എം.എൽ എ ഉദ്ഘാടനം ചെയ്തു.
കുമ്പള പഞ്ചായത്ത് പ്രസിഡന്റ് യു.പി. താഹിറ യൂസുഫ്, കാസർകോട് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് സി.എ. സൈമ, ജില്ലാ പഞ്ചായത്ത് അംഗം ജമീല സിദ്ധീഖ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അഡ്വ.പി.കെ. ഫൈസൽ, അസീസ് മെരിക്കെ, മഞ്ചുനാഥ ആൾവ, അസീസ് കൊട്ടൂടൽ, എ.ഹമീദ് ഹാജി, യു.കെ യൂസുഫ്, യൂസുഫ് അൽ ഫലാഹ്, അബ്ദുള്ള കുഞ്ഞി സ്പിക്, കാസർഗോഡ് സൈബർ സെൽ സർക്കിൽ ഇൻസ്‌പെക്ടർ നാരായണൻ, കുമ്പള സബ് ഇൻസ്‌പെക്ടർ ശ്രീജേഷ്, മുൻ സബ് ഇൻസ് പെക്ടർ മാരായ രവി, ദർമൻ, ടി എം ഷുഹൈബ്, വി പി കാദർ, സുകുമാരൻ കുതിരപ്പാടി, സകീന അബ്ദുള്ള, സി വി ജയിംസ്, ഹനീഫ പാറ, നാസർ മൊഗ്രാൽ, മുജീബ് കമ്പാർ, എം.സബൂറ, ബി.എ റഹ്മാൻ ആരിക്കാടി, എ.കെ. ആരിഫ്, യൂസുഫ് ഉളുവാർ, ബി.എൻ. മുഹമ്മദലി, ഗഫൂർ എരിയാൽ, കെ.വി. യൂസുഫ്, അഷ്റഫ്, Za മൊഗ്രാൽ, അഷ്‌റഫ് കൊടിയമ്മ, എ.ബി കുട്ടിയാനം, സെഡ്.എ. കയ്യാർ, സ ത്താർ ആരിക്കാടി, നാഗേഷ് ദീപക്ക്, വിനയ ആരിക്കാടി, സിദ്ധീഖ് ദണ്ഡഗോളി, സത്താർ മാഷ്, ഖലീൽ മാസ്സ്ർ, ഐ. മുഹമ്മദ് റഫീഖ്, മൊയ്തീൻ അസീസ്,മുഹമ്മദ് കുഞ്ഞി കുമ്പോൽ എന്നിവർ സംസാരിച്ചു.കാസർകോട് ബ്ലോക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ അഷ്റഫ് കർള സ്വാഗതം പറഞ്ഞു.