The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

ലൈംഗിക അതിക്രമവും പീഡനവും നവവധുവിന്റെ പരാതിയിൽ ഭർത്താവിനെതിരെ കേസ്

ക്രൂരമായ ലൈംഗിക അതിക്രമവും പീഡനവും നടത്തുന്നുവെന്ന നവവധുവിന്റെ പരാതിയിൽ ഭർത്താവിനെതിരെയും ഇതിന് കൂട്ടുനിന്ന ഭർതൃമാതാവിനെതിരെയും പോലീസ് കേസെടുത്തു. ആദൂർ നെട്ടണിഗെ സബർഗജയിലെ സഫറുന്നീസയുടെ (24) പരാതിയിലാണ് ഭർത്താവ് ദക്ഷിണ കന്നട വിട്ട്ലയിലെ ബഷീർ അഹമ്മദിനെതിരെ ആദൂർ പോലീസ് കേസെടുത്തത് . വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ അതിക്രൂരമായ ലൈംഗിക അതിക്രമത്തിനാണ് ഇരയായതെന്ന് ഷറഫുന്നീസ പോലീസ് നൽകിയ പരാതിയിൽ പറയുന്നു . കഴിഞ്ഞ ജൂൺ ആറിനാണ് ഇവർ തമ്മിലുള്ള വിവാഹം നടന്നത്. തുടർന്ന് ഭർതൃവീട്ടിൽ വെച്ചും സ്വന്തം വീട്ടിലും വച്ചും പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി. പുറത്തിറങ്ങാൻ അനുവദിക്കാതെ വീട്ടിലെ മുറിക്കകത്ത് അടച്ചുപൂട്ടി ദിവസവും നാലു തവണ ബലം പ്രയോഗിച്ച് ലൈംഗീകബന്ധത്തിൽ ഏർപ്പെടുമെന്നും ഇതിന് വിസമ്മതിച്ചാൽ ക്രൂരമായി മർദ്ദിക്കുമെന്നും പല തവണ കാറിൽ കയറ്റി കൊണ്ടുപോയി അടിച്ചുപരിക്കൽപ്പിച്ചതിനെ തുടർന്ന് രക്തസ്രാവം വരെ ഉണ്ടായിയെന്നും സഫറുന്നീസ പരാതിയിൽ ചൂണ്ടിക്കാട്ടി. ഇതിനു പുറമേ വിവാഹ സമ്മാനമായി നൽകിയ 13 പവൻ സ്വർണാഭരണങ്ങൾ തട്ടിയെടുത്തതായും യുവതിയുടെ പരാതിയിൽ പറയുന്നു.

Read Previous

മർച്ചൻസ് അസോസിയേഷൻ സ്ഥാപക നേതാവ് ടി.എ റഹിം ഹാജി അന്തരിച്ചു

Read Next

ആരോഗ്യ സർവകലാശാല കലോത്സവം : ഏകാഭിനയത്തിൽ ഒന്നാമതെത്തി ഇന്ദുലേഖ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73