The Times of North

Breaking News!

വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്   ★  വനിതാ കമ്മീഷന്‍ അദാലത്ത് 25ന് കാസര്‍കോട്ട്   ★  ചലച്ചിത്രമേളക്ക് തുടക്കമായി   ★  പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച്` രാഹുല്‍   ★  വയനാട്ടിൽ പ്രിയങ്ക തരംഗം ചേലക്കരയിൽ എൽഡിഎഫ്, പാലക്കാട് യുഡിഎഫ്   ★  തളിപ്പറമ്പിൽ നഴ്‌സിംഗ് വിദ്യാർഥിനി ശുചി മുറിയിൽ മരിച്ചനിലയിൽ   ★  റോഡ് വക്കത്തെ പൂമരങ്ങൾ മോഷണം പോയി   ★  ഒമാനിലേക്ക് വിസ വാഗ്ദാനം ചെയ്ത് ദമ്പതികൾ അരലക്ഷം രൂപ തട്ടിയതായി കേസ്

റേഷന്‍ കാര്‍ഡ് മസ്റ്ററിങ്  – ക്യാമ്പുകൾ സംഘടിപ്പിക്കുന്നു 

വെള്ളരിക്കുണ്ട് താലൂക്കില്‍ മുന്‍ഗണന/എ.എ.വൈ റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ മസ്റ്ററിംങ് നടത്തുന്നതിനായി ഇ-പോസ് മെഷീനില്‍ വിരല്‍ പതിയാത്ത സാഹചര്യത്തില്‍ ഇതുവരെ മസ്റ്ററിങ് നടത്താന്‍ സാധിക്കാത്തവരുടെ മസ്റ്ററിങ് പൂര്‍ത്തീകരിക്കുന്നതിനായി ഐറിസ് സ്‌കാനര്‍ ഉപയോഗിച്ച് മസ്റ്ററിങ്ങ് നടത്തുന്നതിനുള്ള സൗകര്യമൊരുക്കുന്നതിന് ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

ഒക്‌ടോബര്‍ 20 ന്

കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് – ഗ്രാമപഞ്ചായത്ത് ഹാള്‍ – രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ

ബളാല്‍ ഗ്രാമപഞ്ചായത്ത് – ഗ്രാമപഞ്ചായത്ത് ഹാള്‍ – രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ

ഒക്‌ടോബര്‍ 21 ന്

കിനാന്നൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് – ഗ്രാമ പഞ്ചായത്ത് ഹാള്‍ – ഉച്ച്ക്ക് 12 മുതല്‍ വൈകുന്നേരം 3.30 വരെ. പനത്തടി ഗ്രാമപഞ്ചായത്ത് – സൗഹദ വായനശാല, ബളാംതോട് – ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം 3.30 വരെ

ഒക്‌ടോബര്‍ 22 ന് കള്ളാര്‍ ഗ്രാമപഞ്ചായത്ത് – ഗ്രാമപഞ്ചായത്ത് ഹാള്‍ – ഉച്ചയക്ക് 12 മുതല്‍ വൈകുന്നേരം 3.30 വരെ

മുന്‍ഗണന/എ.എ.വൈ കാര്‍ഡിലെ അംഗങ്ങള്‍ ഈ സൗകര്യഠ പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

ആധാര്‍ അപ്‌ഡേറ്റ് ചെയ്തിട്ടും വിരല്‍ പതിയാത്ത കുട്ടികള്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം.

Read Previous

തദ്ദേശസ്ഥാപനങ്ങളിൽ അസിസ്റ്റൻറ് എൻജിനീയർമാരുടെ എം പാനൽ പട്ടിക തയ്യാറാക്കുന്നു

Read Next

എസ്പിയുടെ നേതൃത്വത്തിൽ ജില്ലയിൽ വ്യാപക റെയ്ഡ് 70 വാറണ്ട് പ്രതികൾ അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73