The Times of North

Breaking News!

വിരമിക്കുന്ന പോസ്റ്റ് മാസ്റ്റർക്ക് നാടിന്റെ ആദരവ്   ★  നീന്തൽ ജേതാക്കളെ അനുമോദിച്ചു   ★  കണിച്ചിറയിലെ ഭാരത് ബീഡി ഏജന്റ് ഉമ്മർ ഹാജി എം.പി. അന്തരിച്ചു   ★  സി പി എം നീലേശ്വരം ഏരിയാ സമ്മേളനം മറ്റന്നാൾ തുടങ്ങും കൊടി - കൊടിമര ജാഥകൾ നാളെ   ★  തെരുവോര ചിത്രരചനയും ജില്ലയിലെ ഹൈസ്കൂർ വിദ്യാർത്ഥികൾക്കുള്ള ജലച്ചായ ചിത്രരചനാ മത്സരവും   ★  ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു   ★  അമ്മയുടെ അസുഖം മാറാത്തതിന് മകൻ ജീവനൊടുക്കി   ★  പോലീസ് മുന്നറിയിപ്പ് സംസ്ഥാനത്തു വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നു   ★  കരിന്തളത്ത് കുടുംബശ്രി വാർഷികത്തിന് തുടക്കമായി   ★  വയനാട്ടുകുലവൻ തെയ്യംകെട്ടിന് മുന്നോടിയായി താംബൂലപ്രശ്നം നടത്തി

കെ സുരേന്ദ്രനെതിരായ കേസ്‌, സിപിഐ എമ്മിന്റെ ഇച്ഛാശക്തിയെ അളക്കാൻ യുഡിഎഫിനാവില്ല: എം വി ബാലകൃഷ്‌ണൻ

കാസർകോട്‌: മഞ്ചേശ്വരം കോഴക്കേസിൽ ഒത്തുകളി നടന്നുവെന്ന്‌ പരക്കെ ആക്ഷേപിച്ചവർക്ക്‌, കീഴ്‌ക്കോടതി വിധി ഹൈക്കോടതി സ്‌റ്റേ ചെയ്‌തതോടെ എന്താണ്‌ പറയാനുള്ളതെന്ന്‌ സിപിഐ എം ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ ചോദിച്ചു. കാസർകോട്‌ സെഷൻസ്‌ കോടതിയുടെ വിധി നിയമപരമല്ലെന്ന പ്രോസിക്യൂഷന്റെയും എൽഡിഎഫിന്റെയും വാദങ്ങളാണ്‌ ഇപ്പോൾ ഹൈക്കോടതിയും അംഗീകരിച്ചത്‌. കെ സുരേന്ദ്രനെതിരെ വ്യക്തമായ തെളിവുണ്ടായിട്ടും തീർത്തും സാങ്കേതികത്വം പറഞ്ഞാണ്‌ കേസ്‌ വിടുതൽ ചെയ്‌തത്‌.
മഞ്ചേശ്വരത്ത്‌ തെരഞ്ഞെടുപ്പ്‌ അഴിമതി നടന്നുവെന്ന്‌ പൊലീസിലും കോടതിയിലും പരാതിപ്പെട്ടത്‌ എൽഡിഎഫ്‌ സ്ഥാനാർഥി വി വി രമേശനാണ്‌. തുടർന്ന്‌ സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന സുന്ദരയും അമ്മയും ഹൊസ്‌ദുർഗ്‌ കോടതിയിൽ സിആർപിസി പ്രകാരമുള്ള 164 പ്രസ്‌താവനയും നൽകി. ഭീഷണിപ്പെടുത്തി, പണവും മൊബൈൽ ഫോണും വാങ്ങിപ്പിച്ചു എന്നതടക്കമുള്ള മൊഴിയാണുണ്ടായത്‌. ഇതൊന്നും സെഷൻസ്‌ കോടതി പരിഗണിച്ചില്ല. പട്ടികജാതി –- പട്ടിക വർഗ പീഡന നിയമം നിലനിൽക്കില്ലെന്ന വാദവും ഹൈക്കോടതി സ്‌റ്റേ ഉത്തരവോടെ ശരിയല്ലെന്ന്‌ വ്യക്തമായി.
ബിജെപിക്കെതിരെയും സംഘപരിവാർ രാഷ്ട്രീയത്തിനെതിരെയും കർശനമായ നിലപാട്‌ തുടരുന്നതിനാലാണ്‌ അതിവേഗം പുനപരിശോധനാ ഹർജി സർക്കാർ ഹൈക്കോടതിയിൽ നൽകിയത്‌. ഈ ഇച്ഛാശക്തിയെ അളക്കാൻ കോൺഗ്രസിനാകില്ല. കെ സുരേന്ദ്രനെ വെറുതെ വിട്ടപ്പോഴുണ്ടായ ആഹ്ലാദം ഇപ്പോൾ, വിധി സ്‌റ്റേ ചെയ്‌തപ്പോൾ യുഡിഎഫ്‌ കേന്ദ്രത്തിൽ നിന്നും കാണുന്നില്ലെന്നും എം വി ബാലകൃഷ്‌ണൻ പ്രസ്‌താവനയിൽ പറഞ്ഞു.

Read Previous

കടലാടിപ്പാറയിലെ സ്ഫോടനം: പിറന്നാൾ ആഘോഷത്തിന്റെ വെടിക്കെട്ട്

Read Next

അഴിത്തലയിൽ വള്ളം തകർന്ന് കാണാതായ മുജീബിന്റെ മൃതദേഹം പുഞ്ചാവി കടപ്പുറത്ത് കണ്ടെത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73