ഇന്നലെ മേഘ വിസ്ഫോടനം ഉണ്ടായ കിനാനൂർ – കരിന്തളം പഞ്ചായത്തിലെ ബിരിക്കുളം കടലാടി പാറയിൽ ഉഗ്ര സ്ഫോടനം നടന്നതായി നാട്ടുകാർ ആരോപിക്കുന്നു. ഇന്നലെ രാത്രി 7:45 നു ശേഷം പത്തോളം തവണ തീഗോളത്തോടെ സ്ഫോടനം ഉണ്ടായെന്നാണ് നാട്ടുകാർ പറയുന്നത്. പരിസരത്ത് എവിടെയെങ്കിലും ഉത്സവം നടക്കുന്ന സ്ഥലത്തുണ്ടായ വെടിക്കെട്ടോടനുബന്ധിച്ചുള്ള സ്ഫോടനം ആകാം എന്നാണ് നാട്ടുകാർ ആദ്യം കരുതിയിരുന്നത്.എന്നാൽ ഇന്ന് രാവിലെ അന്വേഷിച്ചപ്പോൾ എവിടെയും ഉത്സവം ഉണ്ടായിരുന്നില്ലെന്ന് സ്ഥിരികരിച്ചു. ഇതോടെ ജനങ്ങൾ ഭീതിയിലാകുകയും ചെയ്തു. ഇതേക്കുറിച്ച് ശാസ്ത്രീയ അന്വേഷണം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.