The Times of North

Breaking News!

ബസ്സിനകത്ത് തെറിച്ചുവീണ് വീട്ടമ്മക്ക് പരിക്കേറ്റു    ★  ടി എ റഹീമിനെ അനുസ്മരിച്ചു   ★  അനധികൃത മദ്യ വില്പന രണ്ടു പേർ പിടിയിൽ   ★  ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവത്തിന് ഒരുങ്ങി കുമ്പളപ്പള്ളി   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ   ★  കേന്ദ്രീയ വിദ്യാലയത്തിൽ ജോലി വാഗ്ദാനം ചെയ്തും സച്ചിത റൈ രണ്ടരലക്ഷം തട്ടി   ★  പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ   ★  മധ്യവയസ്ക്കൻ തൂങ്ങിമരിച്ചു   ★  കാർ അമിതവേഗതയിൽ; കല്ലടിക്കോട് വാഹനാപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്   ★  കാസർകോട് റവന്യൂ ജില്ല കായികമേള ചിറ്റാരിക്കൽ കുതിപ്പ് തുടങ്ങി

നീലേശ്വരം മാടത്തിൻകീഴിൽ ക്ഷേത്രത്തിൽ കരിപ്പോത്ത് തറവാട് ശിലാഫലകം സ്ഥാപിച്ചു

നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവല്‍ മാടത്തിന്‍കീഴില്‍ ക്ഷേത്രപാലക ക്ഷേത്രത്തില്‍ ക്ഷേത്രത്തിന്റെ കൈമാറ്റ ചരിത്രം രേഖപ്പെടുത്തി ശിലാഫലകം സ്ഥാപിച്ചു. പടിഞ്ഞാറ്റംകൊഴുവല്‍ കരിപ്പോത്ത്‌ തറവാടാണ്‌ ശിലാഫലകം സ്ഥാപിച്ചത്‌. മാടത്തിന്‍കീഴില്‍ ക്ഷേത്രപാലക ക്ഷേത്രവും 1 ഏക്കര്‍ 65 സെന്റ്‌ സ്ഥലവും 1978 ജൂണ്‍ 26 നാണ്‌ പടിഞ്ഞാറ്റംകൊഴുവല്‍ എന്‍എസ്‌എസ്‌ കരയോഗത്തിന്‌ ദാനാധാരമായി നല്‍കിയതെന്നാണ്‌ ശിലാഫലകത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്‌. കരയോഗം പ്രസിഡന്റ്‌ പി.കുഞ്ഞിരാമന്‍ നായര്‍ ഫലകം അനാച്ഛാദനം ചെയ്‌തു. കരയോഗം സെക്രട്ടറി കെ.എം.ഗോപാലകൃഷ്‌ണന്‍ നായര്‍, കരിപ്പോത്ത്‌ തറവാട്‌ കാരണവത്തി കെ.കാര്‍ത്യായനി അമ്മ, കരിപ്പോത്ത്‌ തറവാട്‌ സെക്രട്ടറി കെ.ശ്രീനാരായണന്‍. തറവാട്‌ അംഗങ്ങള്‍, ഭക്തജനങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Read Previous

പതിനാലുകാരിക്കെതിരായ ലൈംഗീകാതിക്രമം; ഗായകൻ പോക്‌സോ കേസിൽ പിടിയിൽ

Read Next

അയേൺ ഫാബ്രിക്കേഷൻ എൻജിനീയറിങ് യൂണിറ്റ് മേഖലാ സമ്മേളനം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73