മംഗളൂരുവിലേക്ക് മീൻ എടുക്കാൻ പോകുകയായിരുന്ന ലോറി തടഞ്ഞുനിർത്തി ഡ്രൈവറെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 1.6 4 ലക്ഷം രൂപ കൊള്ളയടിച്ചു. പൈവളിഗെ സ്വദേശിയായ ലോറി ഡ്രൈവർ യൂസഫാണ് ഉപ്പള അട്ടഗോളയിൽ വച്ച് കൊള്ളയടിക്കപ്പെട്ടത് . ഇന്ന് പുലർച്ചയാണ് സംഭവം ലോറി അട്ട ഗോളിയിലെത്തിയപ്പോൾ ബൈക്കിൽ എത്തിയ രണ്ടുപേർ ലോറി തടഞ്ഞുനിർത്തി ഡ്രൈവറോട് പണം ആവശ്യപ്പെടുകയായിരുന്നു. പണം നൽകാൻ വിസമ്മതിച്ചപ്പോൾ ലോറിയിൽ കയറിയ സംഘം ഡ്രൈവറുടെ കഴുത്തിൽ കത്തി കാട്ടി ഭീഷണിപ്പെടുത്തി ലോറിക്കകത്തുണ്ടായിരുന്ന പണം കൊള്ളയടിക്കുകയായിരുന്നു.