അബൂദബി : അബുദബിയിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ സംഘടനയായ കാസ്രോട്ടാർ കൂട്ടായ്മയുടെ ആക്ടിങ് ജനറൽ സെക്രട്ടറിയായി ഷമീർ താജിനെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ചേർന്ന കൂട്ടയ്മയുടെ യോഗത്തിലാണ് പുതിയ ആക്ടിങ് ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. കഴിഞ്ഞ പത്ത് വർഷമായി കൂട്ടയ്മയുടെ ഭാഗമാണ് കാസർഗോഡ് ജില്ലയിലെ കുമ്പള സ്വദേശിയായ ഷമീർ താജ്. കെ എം സി സി കുമ്പള പഞ്ചായത്ത് കമ്മിറ്റി ഭാരവാഹി, യു എ ഇ ഇമാം ഷാഫി അക്കാദമി ഭാരവാഹി, യു എ ഇ കുമ്പള കമ്മ്യൂണിറ്റി സെക്രട്ടറി തുടങ്ങിയ കമ്മിറ്റികളിലും ഷമീർ താജ് പ്രവർത്തിക്കുന്നുണ്ട്. പുതിയ ഭാരവാഹിത്തം ഭാരിച്ച ഉത്തരവാദിത്തമാണെന്നും പ്രവർത്തനം കൂടുതൽ മേഖലകളിലേക്ക്
വ്യാപിപ്പിക്കാൻ ശ്രമിക്കുമെന്നും ഷമീർ താജ് പറഞ്ഞു.