The Times of North

Breaking News!

വയനാട്ടിൽ പ്രിയങ്ക തരംഗം ചേലക്കരയിൽ എൽഡിഎഫ്, പാലക്കാട് യുഡിഎഫ്   ★  തളിപ്പറമ്പിൽ നഴ്‌സിംഗ് വിദ്യാർഥിനി ശുചി മുറിയിൽ മരിച്ചനിലയിൽ   ★  റോഡ് വക്കത്തെ പൂമരങ്ങൾ മോഷണം പോയി   ★  ഒമാനിലേക്ക് വിസ വാഗ്ദാനം ചെയ്ത് ദമ്പതികൾ അരലക്ഷം രൂപ തട്ടിയതായി കേസ്   ★  പൂട്ടിക്കിടന്ന വീടിന്റെ വാതിൽ തകർത്ത് ആറരപവനും 35000 രൂപയും കവർച്ച ചെയ്തു   ★  ഐ എൻ എൽ പ്രാതിനിധ്യം തിരിച്ചു കിട്ടി; ഷംസുദ്ദീൻ അറിഞ്ചിറ ഹജ്ജ് കമ്മിറ്റിയിൽ    ★  ഹൊസങ്കടിയിൽ ഫ്ലൈവുഡ് ഫാക്ടറിയിൽ വൻ തീപിടുത്തം   ★  പി പി മുഹമ്മദ് റാഫിയും ഷംസുദ്ദീൻ അറിഞ്ചിറയും ഹജ്ജ് കമ്മിറ്റി അംഗങ്ങൾ   ★  മുരളീകൃഷ്ണന് ആശ്വാസമേകി നീലേശ്വരം ജനമൈത്രി പോലീസ്   ★  ജില്ല കബ്ബ് ബുൾ ബുൾ ഉൽസവിന് കുമ്പളപ്പള്ളി എസ്.കെ.ജി.എം എ.യു.പി സ്കൂളിൽ തുടക്കമായി.

മദ്രസകൾ നിർത്തലാക്കണം; സംസ്ഥാനങ്ങൾക്ക് കത്തയച്ച് ദേശീയ ബാലവകാശ കമ്മീഷൻ

മദ്രസകൾ അടച്ച് പൂട്ടണമെന്ന് ആവശ്യപ്പട്ട് ദേശീയ ബാലവകാശ കമ്മീഷൻ. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് കത്ത് അയച്ചു. മദ്രസകൾക്കുള്ള ധനസഹായം നിർത്തണമെന്ന് ബാലവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. മദ്രസകളിൽ പഠിക്കുന്ന കുട്ടികളെ “ഔപചാരിക വിദ്യാലയങ്ങളിൽ ചേർക്കണം എന്ന് സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പറയുന്നു.

എൻസിപിസിആർ ചെയർപേഴ്സൺ പ്രിയങ്ക് കനൂംഗോ ഒക്ടോബർ 11 നാണ് സംസ്ഥാനങ്ങൾക്ക് കത്ത് അയച്ചത്. അതാത് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്കാണ് നടപടി ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷൻ കത്തയച്ചിരിക്കുന്നത്. “വിശ്വാസത്തിൻ്റെ സംരക്ഷകർ അല്ലെങ്കിൽ അവകാശങ്ങളെ അടിച്ചമർത്തുന്നവർ: കുട്ടികളുടെ ഭരണഘടനാ അവകാശങ്ങളളും മദ്രസകളും” എന്ന തലക്കെട്ടിൽ മദ്രസകളുടെ ചരിത്രത്തെക്കുറിച്ചും കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങളുടെ ലംഘനത്തിൽ അവരുടെ പങ്കിനെക്കുറിച്ചുമുള്ള 11 അധ്യായങ്ങൾ അടങ്ങുന്ന ബാലാവകാശ സമിതി തയ്യാറാക്കിയ റിപ്പോർട്ടിൻ്റെ ഭാഗമായാണ് ശുപാർശകൾ വന്നത്.

കേവലം ഒരു ബോർഡ് രൂപീകരിക്കുകയോ UDISE കോഡ് എടുക്കുകയോ ചെയ്യുന്നത് കൊണ്ട് മദ്രസകൾ 2009 ലെ വിദ്യാഭ്യാസ അവകാശ നിയമം വ്യവസ്ഥകൾ പാലിക്കുന്നു എന്ന് അർത്ഥമാക്കുന്നില്ലെന്ന് കമ്മീഷൻ തറപ്പിച്ചു പറഞ്ഞു. നേരത്തെ മദ്രസകളെ ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് സംയോജിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ ബാലവകാശ കമ്മിഷൻ സുപ്രിംകോടതിയെ സമീപിച്ചിരുന്നു.

അതേസമയം ബാലവകാശ കമ്മിഷന്റെ നടപാടിക്കെതിരെ എൻഡിഎ സഖ്യകക്ഷി എൽജെപി രം​ഗത്തെത്തി. അനധികൃത മായി പ്രവർത്തിക്കുന്ന മദ്രസകൾക്കെതിരെയാണ് നടപടി വേണ്ടതെന്നും, കണ്ണടച്ചുള്ള നടപടി ശരിയല്ലെന്നും എൽജെപി വക്താവ് എ കെ വാജ്പേ പറഞ്ഞു. ബിജെപിയുടെ സഖ്യകക്ഷിയായ ജെഡിയു പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ബാലവകാശ കമ്മീഷന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും സമൂഹത്തിൽ വിദ്വേഷം സൃഷ്‌ടിക്കാനും ഭിന്നിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണെന്നും സമാജ്‌വാദി പാർട്ടി എംപിയും വക്താവുമായ ആനന്ദ് ബദൗരിയ പറഞ്ഞു.

Read Previous

ഇന്ന് വിജയദശമി; അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ

Read Next

ആർക്കും ഒരു വീടെടുത്ത് സ്കൂൾ തുടങ്ങാവുന്ന അവസ്ഥ: മന്ത്രി വി ശിവൻകുട്ടി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73