മാള്‍ട്ടയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ച ബങ്കളം സ്വദേശി കെ.വി.സബിനേഷിന്റെ (33) മൃതദേഹം ഞായറാഴ്‌ച സംസ്ക്കരിക്കും.
ശനിയാഴ്‌ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ബന്ധുക്കളും സുഹൃത്തുക്കളും ഏറ്റുവാങ്ങി. നാളെ രാവിലെ എട്ടിന് ബങ്കളം സഹൃദയ വായനശാലയിലേക്ക് കൊണ്ടുവരും. ഇവിടെ പൊതുദര്‍ശനത്തിനു ശേഷം ബങ്കളത്തെ വീട്ടിലാണ് മൃതദേഹം സംസ്‌കരിക്കുക . ദി ടൈംസ് ഓഫ് നോർത്ത് മാനേജിംഗ് എഡിറ്ററും നീലേശ്വരം പ്രസ്‌ഫോറം പ്രസിഡന്റുമായ സേതു ബങ്കളത്തിന്റെയും യമുനയുടെയും മകനായ സബിനേഷ് ഒക്ടോബര്‍ ഏഴിനാണ് മരണപ്പെട്ടത്. ഉന്നതതല ഇടപെടലിനെ തുടര്‍ന്നാണ് അതിവേഗം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്‌തത്.