The Times of North

Breaking News!

കെ.പി. സി.സി സെക്രട്ടറി എം.അസിനാറിന്റെ മാതാവ് കെ. ബീഫാത്തിമ അന്തരിച്ചു   ★  മലപ്പുറത്ത് ജ്വല്ലറി ഉടമയുടെ സ്‌കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു; 4 പേർ പിടിയിൽ   ★  മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം

വിയറ്റ്നാമിൽ ജോലി വാഗ്‌ദാനം നൽകി മനുഷ്യക്കടത്ത്, 3 പേർ അറസ്റ്റിൽ

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് മൂന്നു പേരെ ഇടുക്കി അടിമാലി പോലീസ് അറസ്റ്റു ചെയ്തു. വിയറ്റ്നാമിൽ ജോലി നൽകാമെന്ന് വാഗ്ദാനം നൽകി കമ്പോഡിയയിലെത്തിച്ച് ചൈനക്കാർക്ക് കൈമാറാൻ ശ്രമിച്ചു എന്നാണ് കേസ്. തിരുവനന്തപുരം പാങ്ങോട് സ്വദേശി സജീദ് എം ഐ, കൊല്ലം കൊട്ടിയം മുഹമ്മദ് ഷാ, കൊല്ലം ഉയമനല്ലൂർ സ്വദേശി അൻഷാദ് എന്നിവരെയാണ് അടിമാലി പോലീസ് പിടികൂടിയത്. വിയറ്റ്നാമിൽ പ്രതിമാസം 80,000 രൂപ ശമ്പളമുള്ള ഡിടിപി ഓപ്പറേറ്റർ ജോലി വാഗ്ദാനം ചെയ്താണ് ഇവരുടെ സംഘം യുവാക്കളെ കൊണ്ടുപോയത്.

വിസിറ്റിംഗ് വിസയിലാണ് വിയറ്റ്നാമിലെത്തിക്കുന്നത്. അവിടെ വച്ച് പണം വാങ്ങി ചൈനക്കാർക്ക് കൈമാറിയെന്നാണ് പരാതി. തുടർന്ന് കരമാർഗ്ഗം കമ്പോഡിയയിൽ എത്തിച്ച് നിർബന്ധിച്ച് ഓൺലൈൻ തട്ടിപ്പ് ജോലികൾ ചെയ്യിക്കും.

അടിമാലി സ്വദേശി ഷാജഹാൻ കാസിമിനെ ഫെബ്രുവരി മാസത്തിൽ ഇത്തരത്തിൽ കമ്പോഡിയയിൽ എത്തിച്ചിരുന്നു. മൂന്ന് മാസത്തിനു ശേഷം എംബസിയുടെ സഹായത്തോടെ ഇദ്ദേഹം രക്ഷപ്പെട്ട് നാട്ടിലെത്തിയ ശേഷം പോലീസിൽ പരാതി നൽകുകയായിരുന്നു. പിടിയിലായവർക്കെതിരെ ബാലരാമപുരം പോലീസ് സ്റ്റേഷനിൽ അഞ്ചു പേർ പരാതി നൽകിയിട്ടുണ്ട്. കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്നും പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Read Previous

സി പിഎം മടിക്കൈ ലോക്കൽ സമ്മേളനം കാലിച്ചാംപൊതിയിൽ തുടങ്ങി

Read Next

പൊയിനാച്ചിയിൽ കഞ്ചാവുമായി ബങ്കളം സ്വദേശി പിടിയിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73