The Times of North

Breaking News!

കാർ അമിതവേഗതയിൽ; കല്ലടിക്കോട് വാഹനാപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്   ★  കാസർകോട് റവന്യൂ ജില്ല കായികമേള ചിറ്റാരിക്കൽ കുതിപ്പ് തുടങ്ങി   ★  പി പി ദിവ്യക്കെതിരെ ലുക്ക്ഔട്ട് നോട്ടീസുമായി യൂത്ത് കോണ്‍ഗ്രസ്   ★  നാടൻ ചാരായവുമായി മധ്യവയസ്കൻ അറസ്റ്റിൽ   ★  കഞ്ചാവ് ബീഡി കത്തിക്കാൻ എക്സൈസ് ഓഫീസിൽ തീപ്പെട്ടി ചോദിച്ചെത്തിയ വിദ്യാർത്ഥികൾ പിടിയിൽ   ★  രാമനും കദീജയും: പുരോഗമന കലാ സാഹിത്യ സംഘം പ്രതിഷേധിച്ചു   ★  വർണോത്സവം വിജയിപ്പിക്കാൻ സംഘാടകസമിതി രൂപീകരിച്ചു   ★  ടി. ഇബ്രാഹിം 4-ാം ചരമവാർഷികദിനം ആചരിച്ചു   ★  സിപിഐ അമ്പലത്തുകരയിൽ പാർട്ടി ക്ലാസ് നടത്തി   ★  എം.എ. മുംതാസിന്റെ "ഹൈമെ നോകലിസ്" പുസ്തകം നവംബർ 10 ന് പ്രകാശനം ചെയ്യും.

കുട്ടികളുടെ വയനാട് ദുരന്ത സഹായ ഫണ്ട് ബാനറിൽ ഒപ്പ് ചാർത്തി ജില്ലാ കളക്ടറും.

നീലേശ്വരം : കൊഴുന്തിൽ റെസിഡന്റസിലെ സ്കൂൾ കുട്ടികൾ സമാഹരിച്ച വയനാട് ദുരന്ത സഹായഫണ്ട് ജില്ലാ കലക്റ്റർക്ക് കൈമാറി. ഇന്നലെ നീലേശ്വരം വില്ലേജ് ആഫീസിൽ നടന്ന ജില്ലാ കളക്ടറുടെ റെവന്യൂ അദാലത്തിനിടയിൽ ആയിരുന്നു കുട്ടികളുടെ മാതൃക പ്രവർത്തനത്തിന് നാട്ടുകാർ സാക്ഷികളായത്

നീലേശ്വരം കൊഴുന്തിൽ റസിഡന്റ്‌സ് പരിധിയിലെ സ്കൂൾ വിദ്യാർഥികൾ റെസിഡന്റസിന്റെ ഓണാഘോഷ പരിപാടിയിൽ വേറിട്ട ആശയവുമായി കൊണ്ടു വന്നതായിരുന്നു വയനാട് ദുരന്ത സഹായ ഫണ്ട് ബാനർ. പ്രദേശത്തെ സ്കൂൾ വിദ്യാർഥികൾ എല്ലാവരും തന്നെ അവരുടെ പേരും നൽകുന്ന തുകയും ബാനറിൽ രേഖപ്പെടുത്തിയപ്പോൾ അതു 80 കുട്ടികളുടെ കൈയൊപ്പ് ചാർത്തിയ 6000 രൂപയുടെ വലിയ സഹായമായി മാറുകയായിരുന്നു. അസോസിയേഷൻ കുട്ടികളുടെ ആശയത്തിന് നല്ല പിന്തുണയും നൽകുകയും ചെയ്തു

കുട്ടികൾക്കൊക്കെ കളക്ടർ മധുരം നൽകിയും, ബാനറിനൊപ്പം ഫോട്ടോ എടുത്തും സന്തോഷം പങ്കിട്ടു. റെസിഡന്റ്റ്‌സിലെ 80 സ്കൂൾ കുട്ടികളുടെ ദുരന്ത സഹായ ഫണ്ട് തുക 6000 രൂപ യുടെസർട്ടിഫിക്കറ്റ് കുട്ടികൾ കലക്റ്റർക്ക് കൈമാറി. ഒപ്പം ബാനറിൽ കലക്റ്ററിന്റെ കൈ ഒപ്പ് പതിപ്പിക്കുകയും ഇത്തരം മാതൃകാപരമായ കാര്യങ്ങൾ ഇനിയും ചെയ്യണം എന്ന് പറഞ്ഞു കലക്റ്റർ കുട്ടികൾക്ക് പ്രചോദനമേകി.

അസോസിയേഷൻ പ്രസിഡന്റ് രമേശൻ നായർ, സെക്രട്ടറി വാസുദേവൻ എറുവാട്ട്, മുരളീധരമാരാർ, പി.ടി.രാജേഷ്, സാലി ടീച്ചർ, അരുൺ റാം, സിന്ധു സതീഷ്, ശ്രീകുമാർ മാഷ്, പ്രഭാകരമാരാർ, കരുണാകരൻ നായർ, കുഞ്ഞികൃഷ്ണൻ, ചന്ദ്രൻ, സരിത എന്നിവർ നേതൃത്വം നൽകി.

Read Previous

ചന്തേര എസ്ഐ പി.അനൂപിനെ സസ്പെൻഡ് ചെയ്തു

Read Next

സി പിഎം മടിക്കൈ ലോക്കൽ സമ്മേളനം കാലിച്ചാംപൊതിയിൽ തുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73