The Times of North

Breaking News!

ചിറ്റാരിക്കാൽ ഹാട്രിക് ചാമ്പ്യന്മാർ: ജില്ലാ സ്കൂൾ കായികമേള സമാപിച്ചു   ★  സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്   ★  ബസ്സിനകത്ത് തെറിച്ചുവീണ് വീട്ടമ്മക്ക് പരിക്കേറ്റു    ★  ടി എ റഹീമിനെ അനുസ്മരിച്ചു   ★  അനധികൃത മദ്യ വില്പന രണ്ടു പേർ പിടിയിൽ   ★  ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവത്തിന് ഒരുങ്ങി കുമ്പളപ്പള്ളി   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ   ★  കേന്ദ്രീയ വിദ്യാലയത്തിൽ ജോലി വാഗ്ദാനം ചെയ്തും സച്ചിത റൈ രണ്ടരലക്ഷം തട്ടി   ★  പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ   ★  മധ്യവയസ്ക്കൻ തൂങ്ങിമരിച്ചു

കെ ബാലകൃഷ്ണൻ നമ്പ്യാർ അനുസ്മരണ സമ്മേളനവും പുരസ്കാര സമർപ്പണവും ഒക്ടോബർ 20 ന് മാണിയാട്ട് വെച്ച് നടക്കും.

 

ഭാഷാധ്യാപകനും ഗ്രന്ഥകാരനുമായിരുന്ന കെ ബാലകൃഷ്ണൻ നമ്പ്യാർ നിര്യാതനായിട്ട് നാലു വർഷം തികയുകയാണ്. അനുസ്മരണ സമ്മേളനവും മൂന്നാമത് കെ ബാലകൃഷ്ണൻ നമ്പ്യാർ സ്മാരക സാഹിത്യപുരസ്കാരത്തിൻ്റെ ( 25 ,000 രൂപയും പ്രശസ്തിപത്രവും) സമർപ്പണവും 2024 ഒക്റ്റോബർ 20 ഞായർ വൈകുന്നേരം 2.30 ന് മാണിയാട്ട് വിജ്ഞാനദായിനി വായനശാല ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുകയാണ്. “ഓർമ്മകളുടെയും മറവികളുടെയും പുസ്തകം ” എന്ന ആത്മകഥയുടെ രചയിതാവ് പ്രശസ്ത കവി സച്ചിദാനന്ദനാണ് പുരസ്കാരം.

എം വി കോമൻ നമ്പ്യാർ ചെയർമാനും കെ മോഹനൻ സെക്രട്ടറിയുമായ സംഘാടക സമിതി സംഘടിപ്പിക്കുന്ന പരിപാടിയിൽ ആവണി പി. ചന്ദ്രൻ ആ മുഖ കവിത ചൊല്ലും. കെ. മോഹനൻ സ്വാഗതം പറയുന്ന ചടങ്ങിൽ
മണികണ്ഠ ദാസ് കെ.വി.അധ്യക്ഷനാവും. വിജ്ഞാനദായിനി വായനശാലയ്ക്കുള്ള പുസ്തകക്കൈമാറ്റം എം വി സുജാത ( ബ്ലോക്ക് പഞ്ചായത്ത് അംഗം ) നിർവ്വഹിക്കും.
പുസ്തകങ്ങൾ കെ വി ബാബു ഏറ്റുവാങ്ങും.

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ഡോ. ഇ. വി. രാമകൃഷ്ണനെ എം.വി. കോമൻ നമ്പ്യാർ ആദരിക്കും. പുരസ്കാരത്തിനർഹമായ പുസ്തകം പരിചയപ്പെടുത്തുന്നത് ബി. വത്സൻ. പ്രശസ്തിപത്രം വായിക്കുന്നത് ഡോ. എ. സി. ശ്രീഹരി. ഡോ. ഇ. വി. രാമകൃഷ്ണൻ മലയാളത്തിന്റെ ലോക കവി സച്ചിദാനന്ദന് പുരസ്കാരം സമ്മാനിക്കും. തുടർന്ന് സച്ചിദാനന്ദന്റെ മറുമൊഴി.ഡോ. എം. വി . വിനോദ് കുമാർ ചടങ്ങിന് നന്ദി പറയും.

Read Previous

മട്ടാഞ്ചേരിയിൽ മൂന്നുവയസുകാരന് അധ്യാപികയുടെ ക്രൂര മർദ്ദനം

Read Next

കെ. കൊട്ടുകയനി നിര്യാതയായി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73