The Times of North

Breaking News!

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധം: കെ സുരേന്ദ്രന്‍

ശബരിമല തീര്‍ത്ഥാടനം അലങ്കോലമാക്കാനുള്ള ആസൂത്രിതമായ നീക്കം നടക്കുന്നതായി സംശയമുന്നയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഓൺലൈൻ ബുക്കിംഗ് മാത്രം എന്നത് അശാസ്ത്രീയമാണ്. സ്പോട്ട് ബുക്കിംഗിന് അവസരം ഏർപ്പെടുത്തണം. എന്തിനാണ് സർക്കാരിന് ഇക്കാര്യത്തിൽ മാർക്കടമുഷ്ടിയെന്ന് അദ്ദേഹം ചോദിച്ചു. വ്യാപക പ്രതിഷേധം ഉയർന്നിട്ടും സർക്കാർ തിരുത്താൻ തയാറാകുന്നില്ല. ആദ്യ പിണറായി സർക്കാരിന്‍റെ കാലത്ത് സുപ്രീം കോടതി ഉത്തരവിന്‍റെ മറവിലായിരുന്നു തീർത്ഥാടനം അലങ്കോലപ്പെടുത്തലാനുള്ള ശ്രമം.

ശബരമലയിലെ തിരക്ക് നിയന്ത്രിക്കാൻ മിടുക്കരായ ഉദ്യോഗസ്ഥർ ഉണ്ട്. സർക്കാർ ആകെ ഇതുവരെ എടുത്തത് ഭക്തരെ ചൂഷണം ചെയ്യാനുള്ള തീരുമാനമാണ്. ദേവസ്വം ബോർഡ് തികഞ്ഞ പരാജയമാണ്. അടിയന്തരമായി തീരുമാനം പിൻവലിക്കണം. സ്പോട്ട് ബുക്കിംഗ് ഏർപ്പെടുത്തണം. അല്ലെങ്കിൽ ഭക്തജനങ്ങളുടെ പ്രക്ഷോഭത്തിന് ബിജെപി പിന്തുണ നൽകും. എന്തിനാണ് മന്ത്രിക്ക് ദുരഭിമാനമെന്നും കെ. സുരേന്ദ്രന്‍ ചോദിച്ചു.

Read Previous

പ്രമുഖ വ്യവസായി മുംതാസ് അലിയുടെ മരണം; ന​ഗ്നദൃശ്യം കാണിച്ച് ഭീഷണിപ്പെടുത്തി,മലയാളി യുവതിയും ഭർത്താവും അറസ്റ്റിൽ

Read Next

തിരുവോണം ബമ്പർ ഒന്നാം സമ്മാനം TG 434222 നമ്പറിന്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73