The Times of North

Breaking News!

അമ്മയുടെ അസുഖം മാറാത്തതിന് മകൻ ജീവനൊടുക്കി   ★  പോലീസ് മുന്നറിയിപ്പ് സംസ്ഥാനത്തു വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നു   ★  കരിന്തളത്ത് കുടുംബശ്രി വാർഷികത്തിന് തുടക്കമായി   ★  വയനാട്ടുകുലവൻ തെയ്യംകെട്ടിന് മുന്നോടിയായി താംബൂലപ്രശ്നം നടത്തി   ★  യുവാവിനെ കണ്ണിൽ മുളക് പൊടി സ്പ്രേ ചെയ്ത് ആക്രമിച്ചു   ★  രണ്ടു മത്സ്യങ്ങളും ഓർമ്മയിൽ നനഞ്ഞ വഴികളും പരിചയപ്പെടുത്തി പരിസ്ഥിതി വായന   ★  നീലേശ്വരം ബസാർ -തളിയിലമ്പലം റിംഗ് റോഡ് ശിലാസ്ഥാപനം നടത്തി.   ★  വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്

ജില്ലാ ജല ബജറ്റ് രാജ്മോഹൻഉണ്ണിത്താൻ എംപി പ്രകാശനം ചെയ്തു.

കാസർഗോഡ് ജില്ലാ പഞ്ചായത്തും ഹരിത കേരള മിഷനും തയ്യാറാക്കിയ ജില്ലാ ജല ബജറ്റ് രാജ്മോഹൻഉണ്ണിത്താൻ എംപി ജില്ലാ കളക്ടർക്ക് കൈമാറി പ്രകാശനം ചെയ്തു.

രാജ്യത്ത് ആദ്യമായി ജലബജറ്റ് തയ്യാറാക്കിയ ജില്ലാ പഞ്ചായത്തിനെ എം.പി അഭിനന്ദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നിലവിൽ ഭൂജല ലഭ്യതയിൽ സെമി ക്രിട്ടിക്കൽതലത്തിലുള്ള കാസർകോട് ജില്ലയിൽ ഫലപ്രദവും ശാസ്ത്രീയവുമായ സമഗ്ര ജലസംരക്ഷണ പ്രവർത്തനങ്ങൾ ആവിഷ്കരിക്കേണ്ടത് അനിവാര്യമാണെന്നും ഈ തിരിച്ചറിവിലാണ് ജില്ലാ പഞ്ചായത്ത് ജല ബജറ്റ് തയ്യാറാക്കിയിട്ടുള്ളതെന്ന് ബേബിബാലകൃഷ്ണൻ പറഞ്ഞു.നമ്മുടെ ജില്ലയിൽ ഏറ്റവും അനിവാര്യമാണ് ജില്ല പഞ്ചായത്ത് നടപ്പിലാക്കുന്ന ജലബജറ്റിന്റെ പ്രവർത്തനമെന്ന് ജില്ലാ കളക്ടർ കെ ഇമ്പശേഖർ പറഞ്ഞു ജല സുരക്ഷ ഉറപ്പാക്കുന്നതിന് പ്രഥമ പരിഗണന നൽകണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ശുദ്ധജലംഉറപ്പുവരുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആവിഷ്കരിക്കണമെന്നും ചടങ്ങിലെ മുഖ്യാതിഥിയായ കലക്ടർ നിർദ്ദേശിച്ചുജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ എസ് എൻ സരിത ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശൈലജ ഭട്ട് ജാസ്മിൻ കബീർ. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ജയ്സൺ മാത്യുസി.പി.സി.ആർ.ഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ സി തമ്പാൻ സിപിസിആർഐ കൃഷി വിജ്ഞാൻ കേന്ദ്ര മേധാവി കെ മനോജ് കുമാർ ചെറുകിടട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ലാലി ജോർജ് ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ എന്നിവർ സംസാരിച്ചു. ഹരിത കേരളം മിഷൻ ജില്ലാ കോഡിനേറ്റർ കെ ബാലകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചുജില്ലാ പഞ്ചായത്ത്വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗീത കൃഷ്ണൻ സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി കെ സജീവ് നന്ദിയും പറഞ്ഞു.

Read Previous

നീലേശ്വരം പള്ളിക്കരയിലെ ഉമ്പിച്ചി അമ്മ അന്തരിച്ചു

Read Next

4 വയസിന് മുകളിൽ കുട്ടികൾക്ക് ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മെറ്റ് നിർബന്ധം; കാറുകളിൽ പ്രത്യേക; ഡിസംബര്‍ മുതല്‍ പിഴ സീറ്റ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73