കാസർകോട്:കഴിഞ്ഞ പാർലിമെന്റ് ഇലക്ഷനിൽ കാസർകോട് ജില്ലയിൽ വീഡിയോ ചിത്രീകരിച്ച വീഡിയോ ഗ്രാഫർമാർക്ക് മാസങ്ങൾ കഴിഞ്ഞിട്ടും വേതനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ആൾ കേരള ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ(എ കെ പി എ)കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർഗോഡ് കളക്ട്രേറ്റിന് മുന്നിൽ ധർണ്ണാ സമരം സംഘടിപ്പിച്ചു.
മൂന്ന് മാസ കാലയളവിൽ 1600ഓളം ഡ്യൂട്ടി ചെയ്ത വകയിൽ 45ലക്ഷത്തോളം രൂപ എ കെ പി എ അംഗങ്ങൾക്ക് മാത്രം ലഭിക്കാനുണ്ട് മുഴുവൻ ഡ്യൂട്ടി സർട്ടിഫിക്കറ്റുകളും കളക്ടറേറ്റിൽ ഹാജരാക്കുകയും പരിശോധന പൂർത്തിയാവുകയും ചെയ്തിട്ടും ഫണ്ട് അനുവദിക്കാത്തത്തിൽ പ്രതിഷേധം ശക്തമാക്കുവാനാണ് സംഘടനയുടെ തീരുമാനം ആദ്യ പാടിയായി നടന്ന കളക്ട്രേറ്റിന് മുന്നിൽ ധർണ്ണാ സമരം കാസറഗോഡ് എം എൽ എ എൻ എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ സി അബ്രഹാം അധ്യക്ഷൻ വഹിച്ചു സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്ന്, ജില്ലാ സെക്രട്ടറി സുഗുണൻ ടി വി, സംസ്ഥാന കമ്മിറ്റി അംഗം പ്രശാന്ത് കെ വി,ജില്ലാ ട്രഷറർ സുനിൽ കുമാർ പി ടി, ജില്ലാ വൈസ് പ്രസിഡന്റ് ഷെരിഫ് ഫ്രെയിം ആർട്ട്, വേണു വി വി, ജോയിന്റ് സെക്രട്ടറി പ്രജിത് കളർ പ്ലസ്സ്, അശോകൻ പി കെ,കാസറഗോഡ് മേഖല പ്രസിഡന്റ് വാസു എ, കുമ്പള മേഖല പ്രസിഡന്റ് അപ്പണ്ണ, കാഞ്ഞങ്ങാട് മേഖല സെക്രട്ടറി പ്രജീഷ്, രാജപുരം മേഖല സെക്രട്ടറി രാജീവൻ പി, നീലേശ്വരം മേഖല സെക്രട്ടറി പ്രഭാകരൻ താരംഗിണി എന്നിവർ സംസാരിച്ചു ജില്ലാ ജോയിന്റ് സെക്രട്ടറി രാജേന്ദ്രൻ വി എൻ സ്വാഗതവും ജില്ലാ പി ആർ ഒ അനൂപ് ചന്തേര നന്ദിയും പറഞ്ഞു