സിബിഐയും മുംബൈ പോലീസും അന്വേഷണം നടത്തുന്നുണ്ടെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും 4,13,000 രൂപ തട്ടിയെടുത്തതായി കേസ്. കൊടക്കാട് വലിയപൊയിൽ റേഷൻ ഷോപ്പിന് സമീപത്തെ ലിയാ മൻസിൽ അബ്ദുൽ ലത്തീഫിന്റെ മകൻ മുഹമ്മദ് ജാബിർ ( 26 ) ആണ് തട്ടിപ്പിന് ഇരയായത്. ജാബിറിന്റെ ആധാർ കാർഡ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് വഴി അനധികൃത പണം ഇടപാട് നടത്തിയതായി സിബിഐ അന്വേഷണം നടത്തുന്നുണ്ടെന്നും ജാബിറിന്റെ മൊബൈൽ ഫോൺ വഴി മോശം മെസ്സേജുകളും കോളുകളും അയച്ചതിന് മുംബൈ അന്ധേരിരി പോലീസ് കേസെടുത്തിട്ടുണ്ടെന്നും ഭീഷണിപ്പെടുത്തിയാണ് ഫെബ്രുവരി 17 അജ്ഞാതൻ ജാബിറിൽ നിന്നും പണം തട്ടിയെടുത്തത് . പിന്നീട് ഇതേക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത് . തുടർന്നാണ് ജാബിർ ചീമേനി പോലീസിൽ പരാതി നൽകിയത്