The Times of North

Breaking News!

നീന്തൽ ജേതാക്കളെ അനുമോദിച്ചു   ★  കണിച്ചിറയിലെ ഭാരത് ബീഡി ഏജന്റ് ഉമ്മർ ഹാജി എം.പി. അന്തരിച്ചു   ★  സി പി എം നീലേശ്വരം ഏരിയാ സമ്മേളനം മറ്റന്നാൾ തുടങ്ങും കൊടി - കൊടിമര ജാഥകൾ നാളെ   ★  തെരുവോര ചിത്രരചനയും ജില്ലയിലെ ഹൈസ്കൂർ വിദ്യാർത്ഥികൾക്കുള്ള ജലച്ചായ ചിത്രരചനാ മത്സരവും   ★  ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു   ★  അമ്മയുടെ അസുഖം മാറാത്തതിന് മകൻ ജീവനൊടുക്കി   ★  പോലീസ് മുന്നറിയിപ്പ് സംസ്ഥാനത്തു വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നു   ★  കരിന്തളത്ത് കുടുംബശ്രി വാർഷികത്തിന് തുടക്കമായി   ★  വയനാട്ടുകുലവൻ തെയ്യംകെട്ടിന് മുന്നോടിയായി താംബൂലപ്രശ്നം നടത്തി   ★  യുവാവിനെ കണ്ണിൽ മുളക് പൊടി സ്പ്രേ ചെയ്ത് ആക്രമിച്ചു

വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി

കരിന്തളം: വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതോടെ കരിന്തളത്ത് ജനജീവിതം ദുഷ്കരമായ സാഹചര്യത്തിൽ കെ എസ് കെ ടി യു കരിന്തളം ഈസ്റ്റ് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ ഫോറസ്റ്റ് ഓഫീസിലെക്ക് സംഘടിപ്പിച്ച മാർച്ചിലും ധർണ്ണയിലും പ്രതിഷേധമിരമ്പി . മാർച്ചും ധർണ്ണയും കെ എസ് കെ ടി യു സംസ്ഥാന ജോയൻ്റ് സെക്രട്ടറി വി കെ രാജാൻ ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ ജീവനോപാധിയായ കാർഷിക വിളകൾ നശിപ്പിച്ചും, ജീവനുതന്നെ ഭീഷണിയുമാകുന്ന നിലയിൽ വന്യമൃഗങ്ങൾ വിഹരിക്കുകയാണ്. കർഷകർ ഏറെ അധ്വാനിച്ച് ഉണ്ടാക്കുന്ന കാർഷികവിളകൾ ഒന്നും തന്നെ കർഷകർക്ക് വിളവെടുക്കാൻ കിട്ടുന്നില്ല എന്നും വി കെ രാജൻ ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. പുലർച്ചെ ജോലിക്ക് പോകുന്ന ടാപ്പിംഗ് തൊഴിലാളികളെ പലപ്പോഴും പന്നി ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട് . ഇപ്പോൾ ചില പ്രദേശത്ത് പുലി ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ഇറങ്ങി എന്നതും ജനങ്ങളെ ഭീതിയിലാക്കിയിരിക്കുന്നു ഇതിനെല്ലാം തന്നെ ശാശ്വത പരിഹാരം കാണണം. നാട്ടിൽ പെരുകുന്ന പന്നി ഉൾപ്പെടെ യുള്ള വന്യമൃഗങ്ങളെ വെടി കൊല്ലാനുള്ള നടപടികൾ സ്വീകരിക്കണമെന്നും വി കെ രാജൻ ആവശ്യപ്പെട്ടു. കരിന്തളം ബാങ്ക് പരിസരത്ത് നിന്നാരംഭിച്ച പ്രകടനത്തിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു . വില്ലേജ് പ്രസിഡണ്ട് കെ. ലെനിൻ പ്രസാദ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ സതീശൻ ,വരയിൽ രാജൻ എന്നിവർ സംസാരിച്ചു. വില്ലേജ് സെക്രട്ടറി എം ചന്ദ്രൻ സ്വാഗതവും പി പി രാജേഷ് നന്ദിയും പറഞ്ഞു.

Read Previous

അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

Read Next

കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73