ഗാന്ധിജയന്തി ദിനത്തിൽ നീലേശ്വരം വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷൻ പരിസരം ശുചീകരിച്ചു. മർച്ചൻസ് അസോസിയേഷൻ പ്രസിഡണ്ട് കെ വി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
യൂത്ത് വിങ്ങ് പ്രസിഡണ്ട് രാജൻ കളർഫുൾ ട്രഷറർ ഷക്കീർ കമ്മിറ്റി അംഗങ്ങളായ രാഘവേന്ദ്ര സുജിത്ത് അൻസാജ്, മർച്ചൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറി എ.വിനോദ് കുമാർ , വൈസ് പ്രസിഡണ്ട് ശശിധരൻ പാണ്ടിക്കോട്, കമ്മിറ്റി അംഗങ്ങളായ സുരേഷ് വൈറ്റ് ലില്ലി മുഹമ്മദ് മൈത്രി മെഡിക്കൽസ് കൃഷ്ണകുമാർ , വി സുഭാഷ് കുമാർ , മനോജ് കുമാർ , പവിത്രൻ നീലകണ്ഠേശ്വര,ചന്ദ്രൻ നവോദയ തുടങ്ങിയവർ ശുചീകരണ പരിപാടിയിൽ സംബന്ധിച്ചു.