The Times of North

Breaking News!

വടക്കൻ കേരളത്തിൽ ഇന്ന് ചൂട് കൂടും; 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത   ★  ബാലരാമപുരത്ത് കാണാതായ രണ്ടുവയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി   ★  ജീവിതവിജയത്തിന് ആദ്ധ്യാത്മിക അറിവിൻ്റെ പ്രസക്തിയേറുന്നു. പ്രൊഫ: വിൻസെൻ്റ് മാത്യു   ★  വെള്ളരിക്കുണ്ടിൽ മദ്യലഹരിയിൽ പോലീസിനു നേരെ ആക്രമണം; ഒരാൾ അറസ്റ്റിൽ, രണ്ടുപേർ ഓടി രക്ഷപ്പെട്ടു   ★  ട്രെയിൻ യാത്രക്കിടെ നഷ്ടപ്പെട്ട കണ്ണൂർ സ്വദേശിനിയുടെ10 പവൻ്റെ ആഭരണങ്ങൾ കണ്ടെത്തി റെയിൽവേ പോലീസ് ഉടമസ്ഥക്ക് കൈമാറി   ★  പയ്യന്നൂർ ടൗണിലെ വിജയ വാച്ച് വർക്സ് ഉടമ കേളോത്തെ കുണ്ടത്തിൽ വിജയൻ അന്തരിച്ചു   ★  ജല അതോറിറ്റിയെ പൊതുമേഖലയിൽ നിലനിർത്തണം: സ്റ്റാഫ് അസോസിയേഷൻ   ★  മാന്ത്രിക ലോകത്ത് വിസ്മയം സൃഷ്ടിച്ച് ഹൃദയ്‌ദേവ്   ★  ചീമേനി വില്ലേജിൽ ഡിജിറ്റൽ സർവ്വേ പൂർത്തിയാവുന്നു   ★  മുഴക്കം ശ്രീ തെക്കേ തറവാട്ടിലെ കളിയാട്ട മഹോത്സവം

സിനിമടിക്കറ്റ് നിരക്ക് വർദ്ധനവിനെതിര ഡിവൈഎഫ്ഐ പ്രക്ഷോഭത്തിലേക്ക്

കാഞ്ഞങ്ങാട്: നഗരത്തിലെ സിനിമാ തീയേറ്ററുകൾ ടിക്കറ്റ് നിരക്ക് കുറക്കാൻ ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. സമീപ നഗരങ്ങളിലെ തീയേറ്ററുകളുമായി താരതമ്യപ്പെടുത്തിയാൽ കുറഞ്ഞ സൗകര്യവും കൂടിയ നിരക്കുമാണ് കാഞ്ഞങ്ങാട്ടെ തീയേറ്ററുകളിൽ. പയ്യന്നൂരിലെ അർച്ചന തീയ്യറ്ററിൽ ആർജിബി ലേസർ സിസ്റ്റം, 4 കെ സ്ക്രീനിങ്, 7.1 ഡോൾബി അറ്റ് മോസ് അത്യാധുനിക ശബ്ദ വിന്യാസമൊക്കെ നൽകുമ്പോൾ ടിക്കറ്റിന് 130 രൂപ മാത്രമേ വാങ്ങുന്നുള്ളൂ. ഓൺലൈനിൽ ടിക്കറ്റെടുത്താൽ 160 രൂപ വരെയാകും. എന്നാൽ ഇതിന്റെ പകുതി സൗകര്യം പോലും നൽകാത്ത കാഞ്ഞങ്ങാട്ടെ ഒരു തീയ്യറ്ററിൽ നേരിട്ട് ടിക്കറ്റ് എടുക്കുമ്പോൾ 190 രൂപയും ഓൺലൈനിൽ 220 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ന​ഗരത്തോട് ചേർന്ന മറ്റൊരു തീയേറ്ററിലാകട്ടെ നേരിട്ട് ടിക്കറ്റെടുത്താൽ 150 രൂപയും ഓൺലൈനിൽ 170 രൂപയുമാണ്. നല്ല സിനിമകൾ മികച്ച ശബ്ദ മികവോടെ അനുഭവിക്കാൻ മറ്റ് നഗരങ്ങളിലേക്ക് പോകേണ്ടി വരും.
കാസർകോട് മൂവി മാക്സിൽ നേരിട്ട് ടിക്കറ്റെടുക്കാൻ 130 രൂപയും ഓൺലൈനിൽ 150 രൂപയുമേയുള്ളൂ. ആധുനിക സൗകര്യങ്ങളുള്ള കർമ്മംതൊടിയിലെ തീയ്യറ്ററിലും 120 രൂപയേ വാങ്ങുന്നുള്ളൂ. കുടുംബ സമേതം പോകുന്നവർക്കാണ് കുറഞ്ഞ സൗകര്യത്തിന് കൂടുതൽ പണം നൽകുന്നത് ബാധ്യതയാകുന്നത്. പിവിആർ പോലുള്ള വൻകിടക്കാരുടെ മം​ഗളൂരുവിലെ തീയേറ്ററിലും 150 രൂപയാണ് ടിക്കറ്റ് നിരക്ക്. കണ്ണൂരിന്റെ മലയോരമായ ആലക്കോട്ടെ തീയേറ്ററുകൾ പോലും കാഞ്ഞങ്ങാട്ടെക്കാൾ ആധുനിക സൗകര്യം ഒരുക്കുന്നുണ്ട്. ഭക്ഷണത്തിന് പോലും കൊള്ളയാണ് നടത്തുന്നത്. ഇത് അവസാനിപ്പിക്കണമെന്നും ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

Read Previous

ദിനേശൻ സ്മാരക കബഡി ചാമ്പ്യൻഷിപ്പിന് സംഘാടകസമിതി രൂപീകരിച്ചു.

Read Next

സി.പിഎം കിനാനൂർ ലോക്കൽ സമ്മേളനം സംഘാടക സമിതി രൂപീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73