The Times of North

Breaking News!

കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിക്ക് ഒരു വർഷം കഠിനതടവും കാൽ ലക്ഷം രൂപ പിഴയും   ★  കനകപ്പള്ളി യിൽ അഖില കേരള വടം വലി മത്സരം 27ന്; നോട്ടീസ് പ്രകാശനം ചെയ്തു...   ★  സിനിമാ താരങ്ങൾക്ക് പെൺകുട്ടികളെ എത്തിച്ചു നൽകി; കഞ്ചാവ് കേസിൽ അറസ്റ്റിലായ തസ്‌ലീമയ്‌ക്കെതിരെ ഗുരുതര ആരോപണം   ★  ലോഡ്ജില്‍ മുറിയെടുത്ത് ലഹരി ഉപയോഗം; എം ഡി എം എ യുമായി യുവതികളും യുവാക്കളും പിടിയില്‍   ★  പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്   ★  സാമൂഹ്യക്ഷേമ വായനശാലയിൽ വായന വെളിച്ചം സംഘടിപ്പിച്ചു   ★  അജാനൂർ ലയൺസ് ക്ലബ്ബിന് സേവന മികവിനുള്ള പുരസ്കാരം   ★  ട്രെയിനിൽ നിന്നു യുവതിയെകയറി പിടിച്ച യുവ സൈനീകൻ അറസ്റ്റിൽ   ★  പോക്സോ കേസിൽ 18കാരൻ അറസ്റ്റിൽ   ★  പട്ടികജാതി യുവജന സംഘങ്ങൾക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്തു.

സുപ്രീംകോടതി തുണച്ചു , ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം

ദില്ലി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് സുപ്രീം കോടതി മുൻകൂർ ജാമ്യം നൽകി. അന്വേഷണവുമായി സഹകരിക്കണമെന്ന് നിബന്ധനയോടെയാണ് സിദ്ദിഖിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ ഹോട്ടലിൽവച്ച് യുവനടിയെ ബലാത്സംഗത്തിനിരയാക്കിയെന്ന കേസിലാണ് നടപടി. താൻ നിരപരാധിയാണെന്നാണ് സിദ്ദിഖ് സുപ്രീം കോടതിയിൽ വാദിച്ചത്. എന്നാൽ കേസിന്റെ മുന്നോട്ടുള്ള പോക്കിന് സിദ്ദിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നു പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചെങ്കിലും ഇത് കോടതി അംഗീകരിച്ചില്ല. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹത്ഗിയാണ് സിദ്ദിഖിനായി ഹാജരായത്. ഗുജറാത്ത് കലാപം, ആര്യൻ ഖാൻ കേസ്, വിജയ് മല്യ കേസ് തുടങ്ങി പ്രമാദമായ പല കേസുകളും വാദിച്ച അഭിഭാഷകനാണ് റോഹത്ഗി. അതിജീവിത പരാതി നൽകാൻ വൈകിയതടക്കമുള്ള വിഷയങ്ങൾ റോഹത്ഗി ചൂണ്ടിക്കാട്ടിയിരുന്നു.

Read Previous

സീനിയർ ബാസ്ക്കറ്റ് ബോൾ :കാസർകോട് ജില്ലാ ടീമിനെ മുഹമദ് റാഫിയും, ദേവിക ദിനേശും നയിക്കും.

Read Next

ഫൈബർ ബോട്ടിൽ നിന്നും തെറിച്ചു വീണ മത്സ്യ തൊഴിലാളി മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73