The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ഇടത്തിലൊരോണം സംഘടിപ്പിച്ചു

ദയാ ഫൗണ്ടേഷന്റെ ഭാഗമായ നീലേശ്വരം ചിറപ്പുറത്തെ ഇടം ചൈൽഡ് ഡെവലപ്മെന്റ് സെന്റർ “ഇടത്തിലൊരോണം” എന്ന പേരിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഇടം വർക്കിംഗ്‌ കമ്മിറ്റി പ്രസിഡന്റ്‌ ഡോ. വി. സുരേഷിന്റെ അധ്യക്ഷതയിൽ പ്രശസ്ത നാടൻ പാട്ട് കലാകാരനും ഫോക്‌ ലോർ അക്കാദമി അവാർഡ് ജേതാവുമായ സുഭാഷ് അറുകര ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി. സതീശൻ സ്വാഗതവും ട്രഷറർ സി. പ്രഭാകരൻ നന്ദിയും പറഞ്ഞു. ഇടത്തിലെ അമ്മമാരും കുട്ടികളും ജീവനക്കാരും ചേർന്ന് വിവിധ കലാപരിപാടികളുംഅവതരിപ്പിച്ചു. വിഭവ സമൃദ്ധമായ ഓണസദ്യയും ആഘോഷ പരിപാടികൾക്ക് മാറ്റ് കൂട്ടി. പരിപാടികളിൽ പങ്കെടുത്ത എല്ലാവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. പരിപാടികൾക്ക് ശ്രീനാഥ് ശശി, സജീവൻ വെങ്ങാട്ട്, സി. എം. അശോക് കുമാർ, പ്രീത സുധീഷ്, സഞ്ജയ്‌, സായിദാസ്, ഡോ. സജിത ഗിരീഷ്, പി. സുനിൽകുമാർ, പി.ഇ.ഷാജിത്, സി. വി. പ്രകാശൻ, ജാനകി ടീച്ചർ എന്നിവർ നേതൃത്വം നൽകി. കവിയും സാമൂഹ്യ പ്രവർത്തകനുമായ പ്രേമചന്ദ്രൻ ചോമ്പാല, ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ എന്നിവർ സാന്നിധ്യം കൊണ്ട് സദസ്സിനെ ധന്യമാക്കി.

Read Previous

ട്രെയിനിൽ അധിക ലേഡീസ് കമ്പാർട്ട്മെൻ്റ് അനുവദിക്കണം

Read Next

പണം വെച്ച് ചീട്ടു കളിക്കുകയായിരുന്നു നാലുപേർ പിടിയിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!