കാഞ്ഞങ്ങാട് :ഹോസ്ദുർഗ് ജനമൈത്രി പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ ജനമൈത്രി ജാഗ്രത സമിതിയുടെ പുനഃസംഘടന യോഗം നടത്തി.കാഞ്ഞങ്ങാട് വ്യാപാര ഭവനിൽ നടന്ന യോഗം ജനമൈത്രി നോഡൽ ഓഫീസറായ
അഡീഷണൽ എസ്പി പി.ബാലകൃഷ്ണൻ നായരുടെ അധ്യക്ഷതയിൽ കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള, വികസന സ്റ്റാന്റിംഗ് കമറ്റി ചെയർപേഴ്സൺ കെ.ലത , ജനമൈത്രി അസി. നോഡൽ ഓഫീസർ രാജീവൻ. കെ.പി. വി , ചൈൽഡ് ഫ്രണ്ട്ലി അസി. നോഡൽ ഓഫീസർ രാമകൃഷ്ണൻ ചാലിങ്കൽ, വ്യാപാരി വ്യവസായ ഏകോപന സമിതി പ്രസിഡന്റ് സി.കെ ആസിഫ് , ജനറൽ സെക്രട്ടറി ഐശ്വര്യ കുമാരൻ , വ്യാപാരി സമിതി ട്രഷറർ കെ.വി സുകുമാരൻ , പ്രസ് ഫോറം സെക്രട്ടറി ബാബു കോട്ടപ്പാറ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹോസ്ദുർഗ് പോലിസ് ഇൻസ്പെകർ അജിത്ത്കുമാർ. പി സ്വാഗതവും , ജനമൈത്രീ പദ്ധതി വിശദീകരണവും നടത്തി. ജനമൈത്രീ ബീറ്റ് ഓഫീസർ പ്രദീപൻ കോതോളി നന്ദിയും പറഞ്ഞു. ജാഗ്രതാ സമിതിയിൽ അമ്പതോളം വിവിധ സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു. സുരക്ഷക്കായി നഗരത്തിലും ഗ്രാമങ്ങളിലും സ്ക്കൂളുകളിലും പരമാവധി സി സി ക്യാമറകൾ സ്ഥാപിക്കുവാനും , കൊളവയൽ ലഹരി വിരുദ്ധ മാതൃക എല്ലാ സ്ഥലങ്ങളിലും വ്യാപിപ്പിക്കുവാനും , ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സുകൾ, സൈബർ അവേർണസ് ക്ലാസുകൾ എന്നിവ സംഘടി പ്പിക്കുവാനും , ദുരന്ത ഘട്ടങ്ങളിൽ ജനങ്ങളെ സഹായിക്കുവാൻ ജനമൈത്രി വളണ്ടിയർ ഗ്രൂപ്പ് രൂപീകരിക്കുവാനും തീരുമാനിച്ചു