കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ ശാരീരികവും മാനസികമായി പീഡിപ്പിച്ച ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. അരയി പാലക്കാലിലെ പൂക്കാട്ടിൽ ഹൗസിൽ കെ കെ ശരണ്യ ( 28 ) യുടെ പരാതിയിലാണ് ഭർത്താവ് മുന്നാട് മുണ്ടോട്ട് ടി അജിമോനെതിരെ പോലീസ് കേസെടുത്തത്. 2014 ഫെബ്രുവരി 10നാണ് ഇവരുടെ വിവാഹം നടന്നത് വിവാഹശേഷം ഭർതൃ വീട്ടിൽവെച്ചും സ്വന്തം വീട്ടിൽ വെച്ചും ശാരീരികവും മാനസികമായി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി.