നീലേശ്വരം – സമാധാന അന്തരീക്ഷം നിലനിൽക്കുന്ന നീലേശ്വരം പള്ളിക്കര കറുത്തഗേറ്റ് പരിസരത്ത് സ്ഥാപിച്ചിരുന്ന കോൺഗ്രസ്സ് കൊടിമരവും, പതാകയും രാത്രിയുടെ മറവിൽ സാമൂഹ്യദ്രോഹികൾ തുടരെ തുടരെ നശിപ്പിക്കുന്നതിൽ നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് എറുവാട്ട് മോഹനനും, നഗരസഭാ യു.ഡി.എഫ് പാർലമെൻ്ററി പാർട്ടി ലീഡർ ഇ ഷജീറും പ്രതിഷേധിച്ചു. ഭരണകക്ഷിയുടെ പതാക മാത്രമെ വിവിധ ഇടങ്ങളിൽ സ്ഥാപിക്കാൻ പാടുള്ളൂ എന്ന ധാർഷ്ട്യം അവർ വെടിയണം. നേതൃത്വത്തിൻ്റെ പൂർണ ഒത്താശയോടെയാണ് സാമൂഹ്യദ്രോഹികൾ അഴിഞ്ഞാടുന്നത്. ഇത്തരം ക്രിമനലുകൾക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇരുവരും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.