ഷിരൂരിൽ മണ്ണിടിച്ചിൽ ലോറി പുഴയിലേക്ക് മറിഞ്ഞ് മരിച്ച കോഴിക്കോട് കണ്ണാടിക്കലിലെ അർജുൻ്റെ മൃതദേഹം തലപ്പാടിയിൽ കേരള പൊലീസ് ഏറ്റുവാങ്ങി.
മൃതദേഹത്തിൽ ജില്ലാ കളക്ടർ കെ. ഇമ്പശേഖർ കാസർകോട് ബസ്സ്റ്റാൻ്റ് പരിസരത്ത് പുഷ്പചക്രമർപ്പിച്ചു. മൃതദേഹത്തെ അനുഗമിക്കുന്ന എ കെ എം അഷറഫ് എം എൽ എ, കാർവാർ എം എൽ എ സതീഷ് കൃഷ്ണ സെയിൽ, ജില്ലാ പോലീസ് മേധാവി ഡി.ശിൽപ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.