നാഷണൽ കോഡിനേഷൻ കമ്മിറ്റി ഓഫ് പ്രൈവറ്റ് സെക്യൂരിറ്റി ആൻ്റ് അലൈഡ് വർക്കേഴ്സ് യൂണിയൻ്റെ അവകാശ ദിനാചരണത്തിൻ്റെ ഭാഗമായി കാസർകോട് ജില്ല സെക്യൂരിറ്റി ആൻ്റ് ഹൗസ് കീപ്പിംഗ് വർക്കേഴ്സ് യൂണിയൻ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ലേബർ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. സി ഐ ടി യു ജില്ല വൈസ് പ്രസിഡൻ്റ് കാറ്റാടി കുമാരൻ ഉദ്ഘാടനം ചെയ്തു യൂണിയൻ ജില്ല പ്രസിഡൻറ് കെ സുഗജൻ അധ്യക്ഷനായി. കെ വി രാഘവൻ, എം വി ശ്രീധരൻ, ടി വി രാമകൃഷ്ണൻ, സുജാത, എം കെ വിജയകുമാർ എന്നിവർ സംസാരിച്ചു. യൂണിയൻ ജില്ല സെക്രട്ടറി തെരുവത്ത് നാരായണൻ സ്വാഗതം പറഞ്ഞു.