The Times of North

Breaking News!

വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്   ★  വനിതാ കമ്മീഷന്‍ അദാലത്ത് 25ന് കാസര്‍കോട്ട്   ★  ചലച്ചിത്രമേളക്ക് തുടക്കമായി   ★  പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച്` രാഹുല്‍   ★  വയനാട്ടിൽ പ്രിയങ്ക തരംഗം ചേലക്കരയിൽ എൽഡിഎഫ്, പാലക്കാട് യുഡിഎഫ്   ★  തളിപ്പറമ്പിൽ നഴ്‌സിംഗ് വിദ്യാർഥിനി ശുചി മുറിയിൽ മരിച്ചനിലയിൽ   ★  റോഡ് വക്കത്തെ പൂമരങ്ങൾ മോഷണം പോയി   ★  ഒമാനിലേക്ക് വിസ വാഗ്ദാനം ചെയ്ത് ദമ്പതികൾ അരലക്ഷം രൂപ തട്ടിയതായി കേസ്

കെ പി കാസർകോടിനെ സ്നേഹിച്ച നേതാവ്

പയ്യന്നൂർ: കാസർകോടിനെ ഏറെ സ്നേഹിച്ച നേതാവായിരുന്നു ഇന്നു പുലർച്ചെ അന്തരിച്ച മുൻ എം.എൽ.എയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ കെ.പി.കുഞ്ഞിക്കണ്ണൻ.

1949 സെപ്തംബർ 9 ന് കൈതപ്രത്തായിരുന്നു കെ പി യുടെ ജനനം. പരേതരായആനിടിൽ കുഞ്ഞമ്പു പൊതുവാളുടെയും കടവത്ത് പുത്തലത്ത് കുഞ്ഞങ്ങ അമ്മയുടെയും മകനാണ്. പയ്യന്നൂർ കാറമേലിൽ ” പ്രിയദർശിനി ” യിലാണ് താമസം.

കെ.പി.സി.സി ജനറൽ സെക്രട്ടരിയായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. തൃക്കരിപ്പൂരിൽ നിന്നുള്ള കെ.പി.സി.സി അംഗമാണ്. കണ്ണൂർ ജില്ലക്കാരനാണെങ്കിലും കാസർകോട് കേന്ദ്രീകരിച്ചാണ് പാർട്ടി പ്രവർത്തനം നടത്തി വരുന്നത്.കാസർകോട് ജില്ലയിൽ കോൺഗ്രസ്സ് പ്രസ്ഥാനം വളർത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച കെ.പി, ദീർഘകാലം കാസർകോട് ഡി.സി.സി പ്രസിഡണ്ടായും പ്രവർത്തിച്ചു.ഈ കാലയളവിൽ അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ പ്രദേശങ്ങളും സഞ്ചരിച്ച് നടത്തിയ ഗ്രാമയാത്ര കോൺഗ്രസ്സിന് പുതിയ ഊർജവും ശക്തിയും നൽകി.ദീർഘകാലം യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടരിയായും പ്രവർത്തിച്ചിട്ടുണ്ട്.ലീഡർ കെ.കരുണാകരൻ്റെ അടുത്ത അനുയായിരുന്ന കെ.പി.കുഞ്ഞിക്കണ്ണൻ 1987-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഉദുമ നിയോജക മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്.അന്ന് സി.പി.എം സ്ഥാനാർത്ഥിയായിരുന്ന കെ.പുരുഷോത്തമനെ 7845 വോട്ടുകളുടെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് എട്ടാം കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.1991-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും ഉദുമ മണ്ഡലത്തിൽ നിന്നും ജനവിധി തേടിയെങ്കിലും സി.പി.എം സ്ഥാനാർത്ഥി പി.രാഘവനോട് 957 വോട്ടിന് പരാജയപ്പെട്ടു.96 – ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഉദുമ മണ്ഡലത്തിൽ തന്നെ മുന്നാം അങ്കത്തിന് ഇറങ്ങിയെങ്കിലും സിറ്റിംഗ് എം.എൽ.എയായ പി.രാഘവന് തന്നെയായിരുന്നു വിജയം.2016ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കരിപ്പൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി മത്സരിച്ചുവെങ്കിലും സി.പി.എം സ്ഥാനാർത്ഥി എം.രാജഗോപാലി നോട് പരാജയപ്പെടുകയായിരുന്നു.

കേരഫെഡ് ചെയർമാൻ, സംസ്ഥാന വൈദ്യുതി ബോർഡ് അംഗം, ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ ഡയരക്ടർ, പയ്യന്നൂർ കോളേജ് മാനേജിംഗ് കമ്മിറ്റി വൈസ് പ്രസിഡണ്ട് എന്നീ നിലകളിലും പ്രവർത്തിച്ചു.2005 മെയ് ഒന്നിന് കെ.കരുണാകരൻ്റെ നേതൃത്വത്തിൽ ഒരു വിഭാഗം കോൺഗ്രസ്സ് വിട്ട് ഡി.ഐ.സി രൂപീകരിച്ചപ്പോൾ അതിൻ്റെ പ്രധാന നേതാവായിരുന്നു കെ.പി.കുഞ്ഞിക്കണ്ണൻ. എന്നാൽ ഒരു ചെറിയ കാലയളവിന് ശേഷം കെ.കരുണാകരൻ കോൺഗ്രസ്സിലേക്ക് വീണ്ടുമെത്തിയപ്പോൾ അദ്ദേഹത്തോടൊപ്പം കെ.പി.കുഞ്ഞിക്കണ്ണനും മാതൃസംഘടനയിൽ തിരിച്ചെത്തി.

കഴിഞ്ഞസെപ്തംബർ 4ന് ഉച്ചക്ക് ദേശീയ പാതയിൽ നീലേശ്വരം കരുവാച്ചേരി പെട്രോൾ പമ്പിന് സമീപമുണ്ടായ കാറപകടത്തിലാണ് കെ.പി.കുഞ്ഞിക്കണ്ണന് പരിക്കേറ്റത്.അദ്ദേഹം സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.കാഞ്ഞങ്ങാട് ഒരു യോഗത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം.വാരിയെല്ലിന് പരിക്കേറ്റ് ആദ്യം കാഞ്ഞങ്ങാട് ഐഷാൽ മെഡിസിറ്റി ആശുപത്രിയിലും പിന്നീട് പരിക്ക് ഗുരുതരമായതിനാൽ കണ്ണൂർ മിംസ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.

ഭാര്യ: കെ.സുശീല ( റിട്ട. പ്രഥമാധ്യാപിക കാറമേൽ എ എൽ. പി. സ്കൂൾ)

മക്കൾ : കെ.പി.കെ. തിലകൻ ( അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി, പ്രതിപക്ഷ നേതാവ്) കെ.പി.കെ. തുളസി ( അധ്യാപിക സെയിൻ്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ പയ്യന്നൂർ) മരുമക്കൾ: അഡ്വ വീണ എസ് നായർ ( യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി), പ്രതീഷ് (ബിസിനസ്).

സഹോദരങ്ങൾ: പരേതരായ കമ്മാര പൊതുവാൾ, ചിണ്ട പൊതുവാൾ, നാരായണ പൊതുവാൾ .

Read Previous

കനൽ നാടക ക്യാമ്പിൽ ആവേശമായി സിനിമാ താരം വിജയരാഘവന്റെ സന്ദർശനം

Read Next

കെപിയുടെ വേർപാടിൽ മുഖ്യമന്ത്രി അനുശോചിച്ചു; മൃതദേഹം ഒൻപതിടങ്ങളിൽ പൊതുദർശനത്തിന് വയ്ക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73