പടന്നക്കാട്.. പടന്നക്കാട് മഹല്ല് ജമാഅത് മുൻ പ്രസിഡന്റും ഐ. എൻ. എൽ സംസ്ഥാന കൗൺസിൽ അംഗവും ആയിരുന്ന പി. സി. ഇസ്മായിൽ(72) അന്തരിച്ചു.
പടന്നക്കാട്ടെ സാമൂഹ്യ രാഷ്ട്രീയ മേഖലകളിൽ നിറ സാന്നിധ്യമുള്ള വ്യക്തിയായിരുന്നു. കേരള മുസ്ലിം ജമാഅത്ത് പടന്നക്കാട് മേഖല പ്രസിഡണ്ടും ആയിരുന്നു.ഇന്ന് പുലർച്ചെയായിരുന്നു മരണപ്പെട്ടത്. ഏറെക്കാലം അൽ ഐനിൽ വ്യാപാരി ആണ്.
പരേതരായ ബോംബെ അബ്ദുല്ലയുടെയും ഖദീജ പൊയ്ക്കരയുടെയും മകനാണ്. ഭാര്യ സുഹറ. മക്കൾ സത്താർ, നൂർജഹാൻ, മുംതാസ്, നുസ്രത്, ഫൈറൂസ. ജമാതാക്കൾ: ഹനീഫ കുനിയ, അസൈനാർ അര യി, മൂസ പൂച്ചക്കാട്, നൗഫൽ മാണിക്കോ ത്,അൻസാറാ പള്ളിക്കര. സഹോദരങ്ങൾ: ഹോസ്ദുർഗ് ഹൌസിങ് ബോർഡ് ഡയറക്ടർ പി. സി. ഇസ്ഹാഖ്, ബഷീർ, മറിയം, ഹഫ്സത്, പരേതയായ ഹാജറ.