രാമന്തളി:പഞ്ചായത്തിലെ പൊതു ജനങ്ങൾക്ക് കാൽനടയാത്ര പോലും ദുസ്സഹമാക്കുന്ന രീതിയിൽ പൊട്ടി പൊളിഞ്ഞു കിടക്കുന്ന പുന്നക്കടവ് കുന്നരു പാലക്കോട് എട്ടിക്കുളം റോഡും, കാരന്താട് പുതിയപുഴക്കര റോഡും റീടാർ ചെയ്ത് ഗതാഗത യോഗ്യമാക്കാത്ത പൊതുമരാമത്ത് വകുപ്പിന്റെ നടപടി പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണ്. പൊതുമരാമത്ത് വകുപ്പിന്റെ ഈ അനാസ്ഥയിൽ പ്രതിഷേധിച്ച് യുഡിഎഫ് രാമന്തളി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 26 ആം തീയതി റോഡ് ഉപരോധ സമരം സംഘടിപ്പിക്കുവാൻ യുഡിഎഫ് രാമന്തളി പഞ്ചായത്ത് കൺവെൻഷൻ തീരുമാനിച്ചു. പി വി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ കെ ഫൽഗുണൻ ഉദ്ഘാടനം ചെയ്തു. സി കെ മൂസക്കുഞ്ഞി ഹാജി, കെ കെ അഷ്റഫ്, വിവി ഉണ്ണികൃഷ്ണൻ, പി പി മുഹമ്മദ് അലി, പി കെ ഷബീർ, കെ സി അബ്ദുൽ ഖാദർ, പി പി സുലൈമാൻ,നാരായണി, എന്നിവർ പ്രസംഗിച്ചു. യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി പി വി സുരേന്ദ്രൻ (ചെയർമാൻ ) വി. വി. ഉമ്മർ (വൈസ് ചെയർമാൻ ) പി കെ ഷബീർ (ജനറൽ കൺവീനർ ) ബി പി ഗംഗാധരൻ(ജോയിന്റ് കൺവീനർ ) കെ സി അഷറഫ് (ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു.